CRIME

പോലീസിനെ കണ്ടതും വീട്ടിൽ നിന്ന് ഇറങ്ങിയോടി, ഒളിച്ചത് പൊന്തക്കാട്ടിലും..!!! പിന്നാലെയെത്തിയ പോലീസ് കയ്യോടെ പൊക്കി, ഭാനുമതിയുടെ വീട്ടിൽ നിന്നും പിടികൂടിയത് അഞ്ചുകിലോ കഞ്ചാവ്, ലഹരിക്കച്ചവടം തുടങ്ങിയത് ഇന്നോ, ഇന്നലെയോ അല്ല, 25 വർഷമായെന്ന് നാട്ടുകാർ

· · 1 min read
Share: Copied!

പാലക്കാട്: 5 കിലോ കഞ്ചാവുമായി വീട്ടമ്മ അറസ്റ്റിൽ, പോലീസ് നടത്തിയ റെയ്‌ഡിലാണ് ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് കരുതുന്ന കഞ്ചാവ് പിടികൂടിയത്. തെങ്കര സ്വദേശി ഭാനുമതിയുടെ വീട്ടിൽ നിന്നാണ് പോലീസ് കഞ്ചാവ് കണ്ടെത്തിയത്. പോലീസ് വരുന്ന വിവരമറിഞ്ഞ് ഭാനുമതി വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഭാനുമതിയുടെ വീട്ടിലെത്തിയാണ് ഇടപാടുകാർ കഞ്ചാവ് വാങ്ങിയിരുന്നതെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പോലീസ് പറഞ്ഞു.

നാല് മാസം പ്രായമായ കുഞ്ഞിന്റെ കൊലയ്ക്കു പിന്നിൽ സ്നേഹം നഷ്ടപ്പെടുമോയെന്ന ഭീതി, മാതാപിതാക്കളില്ലാത്ത 12 കാരി താമസിച്ചത് യാസികയുടെ കുടുംബത്തിനൊപ്പം, കുട്ടിയെ കാണുന്നില്ലെന്ന കാര്യം അറിയിച്ചതും പെൺകുട്ടിതന്നെ

അതേസമയം ഭാനുമതിയും മകളുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. നേരത്തെ ഭർത്താവ് ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. വീട്ടിൽ വാറ്റ് ചാരായം വിറ്റാണ് നേരത്തെ ഭാനുമതി ജീവിച്ചിരുന്നത്. പിന്നീട് കഞ്ചാവ് വിൽപ്പനയിലേക്ക് തിരിയുകയായിരുന്നു. 25 വ‍ർഷത്തോളമായി ഇവർ ലഹരി കച്ചവടം നടത്തുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

‘പാര്‍ട്ടിയുടെ വിപ്ലവഗാനങ്ങള്‍ പാടാനുള്ള ഇടമല്ല ക്ഷേത്രങ്ങള്‍, ഡിവൈഎഫ്ഐ സിന്ദാബാദ് എന്നൊക്കെയാണോ ക്ഷേത്രത്തില്‍ പറയേണ്ടത്; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

വീട്ടിലെത്തുന്ന ആവശ്യക്കാർക്ക് ചെറു പൊതികളിൽ കഞ്ചാവ് നൽകി വരുകയായിരുന്നു. വിൽപ്പന സംബന്ധിച്ച് നാട്ടുകാരാണ് പോലീസിൽ വിവരം നൽകിയത്. പരിശോധനയ്ക്കായി പോലീസ് എത്തുന്നതറിഞ്ഞ് വീട്ടിൽ നിന്നും ഓടി രക്ഷപ്പെട്ട ഭാനുമതി സമീപത്ത് തന്നെയുള്ള പൊന്തക്കാട്ടിൽ ഒളിക്കുകയായിരുന്നു. ഭാനുമതിയെ തിരഞ്ഞ പോലീസ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധനകളടക്കം പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കാനാണ് പോലീസ് നീക്കം.

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026