BREAKING NEWS

പോലീസ് സ്റ്റേഷനിലേക്ക് തുടരെ ഫോൺവിളിച്ച് തെറിയും ഭീഷണിയും; ’പെട്രോൾ പമ്പിന് തീപിടിച്ചു’ എന്നൊക്കെ പറഞ്ഞ് കബളിപ്പിക്കലും; ചങ്ങരംകുളം സ്റ്റേഷനിലെ പോലീസുകാരുടെ സ്വൈര്യം കെടുത്തിയ 46 കാരനെ മൈസൂര് ചെന്ന് പൊക്കി

· · 1 min read
Share: Copied!

മലപ്പുറം: ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ. പാവിട്ടപ്പുറം ഒതളൂർ സ്വദേശി കോട്ടേലവളപ്പിൽ പ്രേമരാജൻ (46) ആണ് അറസ്റ്റിലായത്. മൈസൂരിലെത്തിയാണ് ചങ്ങരംകുളം പൊലീസ് ഇയാളെ പിടികൂടിയത്.

പൊലീസ് സ്റ്റേഷനിലേക്ക് തുടർച്ചയായി ഫോൺ വിളിച്ച് അസഭ്യവർഷവും ഭീഷണിയും നടത്തിയതിനെ തുടർന്നാണ് നടപടി. നേരത്തെയും സമാനമായ രീതിയിൽ ഫോൺ വിളിച്ചതിന് പ്രേമരാജനെ പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. എന്നാൽ പിന്നീട് വീണ്ടും സ്റ്റേഷനിലേക്ക് വിളിച്ച് ശല്യം തുടരുകയായിരുന്നു.

പെട്രോൾ പമ്പിന് തീപിടിച്ചുവെന്ന് പറഞ്ഞ് പൊലീസിനെ ഫോൺ വിളിച്ച് കബളിപ്പിച്ചതായും ഇയാൾക്കെതിരെ ആരോപണമുണ്ട്. വ്യാജവിവരം നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിച്ച സംഭവവും പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.

തുടർച്ചയായ ഫോൺവിളികളും ഭീഷണിയും സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടർന്ന് മൈസൂരിലെത്തിയാണ് പ്രേമരാജനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026