BREAKING NEWS

സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന 16 കാരനെ പിന്നിൽ നിന്ന് ഇരുമ്പ് കമ്പിക്ക് അടിച്ചുവീഴ്ത്തി, കയ്യിൽ കരുതിയ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി, ശബ്ദം കേട്ട് ​സമീപത്തുള്ളവർ ചെയ്യുമ്പോൾ കാണുന്നത് കുട്ടിയുടെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്ന 46 കാരനെ… ഭാര്യയെ കൊന്ന കേസിൽ ജയിൽ മോചിതനായത് ജനുവരിയിൽ

· · 1 min read
Share: Copied!

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ കൗമാരക്കാരനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ 46കാരൻ പിടിയിൽ. ദാമോ സ്വദേശിയായ ഗുഡ്ഡ പട്ടേലാണ് പോലീസ് പിടിയിലായത്. ഭരത് വിശ്വകർമ്മയെന്ന 16 വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭരത്തിനെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ഗുഡ്ഡ ശ്രമിച്ചതായി ഗ്രാമവാസികൾ പറയുന്നു.

സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന ഭരത്തിനെ ഇരുമ്പ് വടി ഉപയോഗിച്ച് ഗുഡ്ഡ പിന്നിൽ നിന്ന് അടിച്ച് വീഴ്ത്തുകയായിരുന്നു. താഴെ വീണ ഉടനെ ഭരതിനെ കയ്യിൽ കരുതിയെ ചുറ്റിക ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ശബ്ദം കേട്ട് വന്ന പ്രദേശവാസികൾ കാണുന്നത് ഭരതിൻ്റെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്ന ഗുഡ്ഡയെയാണ്. പിന്നാലെ ഗ്രാമവാസികൾ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ഗുഡ്ഡ പട്ടേൽ കഴിഞ്ഞ ജനുവരിയിലാണ് ജയിൽമോചിതനായത്. ഇയാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

അന്ധതയെ തോല്പിച്ച് കോഴിക്കോട്ടുകാരൻ അജയ് രാജ് നേടിയത് ഐഎഎസ്; തളരാതെയുള്ള കഠിന പരിശ്രമത്തിന്റെ വിജയത്തിളക്കം

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026