BREAKING NEWS

40കാരന് വധു 13കാരി, സാക്ഷി ആദ്യഭാര്യ, നാടിനെ ഞെട്ടിച്ച ശൈശവിവാഹത്തിൽ കേസെടുത്ത് പൊലീസ്, പുരോഹിതനെതിരെയും കേസ്

· · 1 min read
Share: Copied!

ഹൈദരാബാദ്: തെലങ്കാനയിൽ 13 വയസ്സുള്ള ഒരു പെൺകുട്ടിയെ 40 കാരനായ വിവാഹിതൻ രണ്ടാം വിവാഹം ചെയ്തു. സംഭവത്തിൽ ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായി രം​ഗത്തെത്തി. എട്ടാം ക്ലാസ് വിദ്യാർത്ഥി പഠിക്കുന്ന സ്കൂളിലെ ഒരു അധ്യാപകനാണ് പൊലീസിൽ വിവരം അറിയിച്ചത്.

ഹൈദരാബാദിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള നന്ദിഗമയിലാണ് സംഭവം. 40കാരനായ വരൻ, ഭാര്യ, പുരോഹിതൻ, ഇടനിലക്കാരൻ എന്നിവർക്കെതിരെ പൊലീസ് കുറ്റം ചുമത്തി. വിവാഹത്തിന്റെ വീഡിയോ പ്രചരിച്ചു. വിവാഹ ചടങ്ങിൽ ഇയാളുടെ ആദ്യത്തെ ഭാര്യയും പങ്കെടുത്തു.

ഇന്ത്യയിൽ കുട്ടികൾക്കെതിരെ നടക്കുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഒന്നാണ് ശൈശവ വിവാഹം. കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷന്റെ റിപ്പോർട്ട് അനുസരിച്ച്, 2006 ലെ ശൈശവ വിവാഹ നിരോധന നിയമം നിലവിലുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഇപ്പോഴും ശൈശവിവാഹം വ്യാപകമാണ്. ശൈശവ വിവാഹം അവസാനിപ്പിക്കുന്നതിനുള്ള പ്രചാരണം വളരെയധികം വിജയിച്ച സംസ്ഥാനങ്ങളിലൊന്നാണ് അസം. 2021-22 നും 2023-24 നും ഇടയിൽ അസമിലെ 20 ജില്ലകളിലായി ശൈശവ വിവാഹ കേസുകളിൽ 81 ശതമാനം കുറവുണ്ടായതായി ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷന്റെ 2024 ജൂലൈയിലെ റിപ്പോർട്ട് പറയുന്നു.

BREAKING NEWS
ഒറ്റപ്പാലത്തെ പാൽക്കടയിൽ ജോലിചെയ്തിരുന്ന ​ഗുരുമൂർത്തി ചില്ലറക്കാരനല്ല; ബോളിവു‍ഡ് താരങ്ങളുടെ യാത്രാവഴികളുടെ ചിത്രങ്ങൾ ബിഷ്ണോയ് സംഘത്തിന് കൈമാറി; പ്രതിഫലമായി ലഭിച്ചത് 20,000 ഡോളർ, മുഴുവനും ഭാര്യയുടെ അക്കൗണ്ടിൽ ഭദ്രമാക്കി; തെളിവുകൾ പൊക്കി തൃശൂർ പോലീസ്
14 Nov 2026
BREAKING NEWS
കൊച്ചി തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടതിന് പിന്നാലെ മരുന്ന് വാങ്ങാൻ പുറത്തുപോയി; മഹാരാഷ്ട്ര സ്വദേശിയായ എൻജിനീയറെ കാണ്മാനില്ല; ഇന്നേക്ക് രണ്ട് ദിവസം
14 Nov 2026
BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026