BREAKING NEWS

തെരുവിൽ അമ്മൂമ്മയ്ക്കൊപ്പം കൊതുകു വലയ്ക്കുള്ള കിടന്നുറങ്ങിയ നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, കുട്ടി ​ഗുരുതരാവസ്ഥയിൽ!! മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ ഓടയിൽ ഉപേക്ഷിച്ച നിലയിൽ

· · 1 min read
Share: Copied!

കൊൽക്കത്ത: അമ്മൂമ്മയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. ഹൂഗ്ലിയിലെ താരകേശ്വർ റെയിൽവേ സ്റ്റേഷനടുത്തുള്ള ഷെഡിൽ കൊതുകുവലയ്ക്കുള്ള കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് പീഡിപ്പിച്ചത്. വല മുറിച്ചുമാറ്റിയാണു കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മണിക്കൂറുകളുടെ തിരച്ചിലിനൊടുവിൽ കുട്ടിയെ റെയിൽവേ ലൈനിന് അടുത്തുള്ള ഓടയിൽനിന്ന് കണ്ടെത്തി. ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.

അതേസമയം തെരുവിൽ കഴിയുന്നവരാണ് കുടുംബം. കൊതുകുവലയ്ക്കുള്ളിൽ കിടക്കുകയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ‘‘എന്റെ അടുത്താണ് അവൾ കിടന്നത്. പുലർച്ചെ നാലുമണിയോടെ ആരോ അവളെ എടുത്തു കൊണ്ടുപോകുകയായിരുന്നു. വല മുറിച്ചു മാറ്റിയാണ് കുട്ടിയെ കൊണ്ടുപോയത്. ഞങ്ങൾക്ക് വീടില്ല.’’–അമ്മൂമ്മ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതായി പ്രതിപക്ഷം ആരോപിച്ചു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026