BREAKING NEWS

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ ബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു പോയി, ആളൊഴിഞ്ഞ പൊന്തക്കാട്ടിലിട്ട് ക്രൂരമായി പീഡിപ്പിച്ചു, കുഞ്ഞിനെ കണ്ടെത്തിയത് ​ഗുരുതര പരുക്കുകളോടെ ചോരയൊലിപ്പിച്ച് കിടക്കുന്ന നിലയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല, ബിഹാർ സ്വദേശി അറസ്റ്റിൽ

· · 1 min read
Share: Copied!

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്ന് വയസുകാരി അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്കോട്ട് വ്യാവസായിക മേഖലയിൽ നടന്ന സംഭവത്തിൽ ബിഹാർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

പീഡനത്തിരയായ പെൺകുട്ടിയുടെ കുടുംബവും ബിഹാറിൽ നിന്നുള്ളവരും ഈ പ്രദേശത്ത് സ്ഥിര താമസമാക്കിയവരുമാണ്. കഴിഞ്ഞദിവസം വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി ബിസ്ക്കറ്റ് നൽകി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ വച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

കുട്ടിയെ കാണാതെ നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിൽ, വിജനമായ സ്ഥലത്ത് ഗുരുതരമായ പരുക്കുകളോടെ ചോരയൊലിപ്പിച്ചു കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് കുട്ടി മരണത്തിനു കീഴടങ്ങി.

അതേസമയം പ്രതിയെ നാട്ടുകാർ ചേർന്നാണ് പിടികൂടിയത്. തുടർന്ന് ഇയാളെ പോലീസിനു കൈമാറി. സംഭവത്തിൽ വൻ ജനരോഷം പ്രദേശത്ത് അലയടിക്കുന്നുണ്ട്. ഒന്നിലധികം പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് ചിലരെ നാട്ടുകാർ മർദ്ദിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് കൂട്ടബലാത്സംഗമല്ലെന്നും ഒരാൾ മാത്രമാണ് കൃത്യത്തിന് പിന്നിലെന്നും പോലീസ് പറയുന്നു. തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സംഭവം വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. മുൻപ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിഷയം പ്രധാന ചർച്ചയായിരുന്നു. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.

അടുത്തിടെ നടന്ന പല അതിക്രമങ്ങളിലും ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ പ്രവർത്തകർക്കോ ഭാരവാഹികൾക്കോ പങ്കുണ്ടെന്നാണ് ഡിഎംകെ ആരോപിക്കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം വനിതാ കോൺസ്റ്റബിളും കൂട്ടബലാത്സം​ഗത്തിനിരയായിരുന്നു.

എന്റെ ചിറകാണ് ഒടിഞ്ഞുപോയത്, കരയാനെങ്കിലും സ്വാതന്ത്ര്യം വേണ്ടേ? ഞാൻ അത്രയും സ്‌നേഹിച്ചിട്ടുണ്ട്, ഞാൻ കരഞ്ഞപ്പോൾ പലരും ട്രോളി, ചിതയിലേക്ക് എടുത്തുവച്ചപ്പോള്‍ എനിക്ക് പിടിച്ചുനിൽക്കാനായില്ല- ടിനി ടോം

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026