BREAKING NEWS

‘മഴ പെയ്യുന്നു; മാറിനില്ക്ക്, വാതിലടയ്ക്കട്ടെ‘ ; വാക്കേറ്റം; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ 21 കാരനെ കുത്തി കൊന്നു! സഹയാത്രികൻ അറസ്റ്റിൽ

· · 1 min read
Share: Copied!

മുംബൈ: ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സഹയാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ചർച്ച്‌ഗേറ്റ്–നല്ലസോപാര ഫാസ്റ്റ് ലോക്കൽ ട്രെയിനിലായിരുന്നു സംഭവം.

മഴ പെയ്യുന്നതിനിടെ ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ 21 വയസ്സുകാരനായ മായങ്ക് ലോഹറാണ് മരിച്ചത്.

പ്രതിയായ റോഷൻ സുവർണയെ കുർളയിൽ നിന്ന് പൊലീസ് പിടികൂടി. തർക്കം രൂക്ഷമായതിനെ തുടർന്ന് ട്രെയിനിലുണ്ടായിരുന്ന ചില യാത്രക്കാർ പ്രതിയെ കൈയേറ്റം ചെയ്തതായി റിപ്പോർട്ടുണ്ട്. ഇതിൽ പ്രകോപിതനായ പ്രതി ബാഗിൽ സൂക്ഷിച്ചിരുന്ന കത്തി പുറത്തെടുത്ത് മായങ്കിനെ കുത്തുകയായിരുന്നുവെന്നാണ് അന്വേഷണ വിവരം. ഗുരുതരമായി പരിക്കേറ്റ മായങ്ക് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അധികൃതർ അറിയിച്ചു.

സംഭവത്തിന് പിന്നാലെ കൈയിൽ കത്തിയുമായി നിൽക്കുന്ന പ്രതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. യുവാവ് നിലത്ത് വീണ് കിടക്കുന്നതിനിടെ മറ്റ് യാത്രക്കാർ ഭയന്ന് മാറിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് റിപ്പോർട്ട്.

വിവരം ലഭിച്ചതിനെ തുടർന്ന് ബോറിവലി റെയിൽവേ പൊലീസ് ഇൻസ്പെക്ടർ ദത്ത ഖുപ്രേക്കറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയതായും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

BREAKING NEWS
’ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; മാപ്പു ചോദിക്കുന്നു'; തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് മരണപ്പെട്ട 13കാരൻ ജുനൈദിന്റെ മരണത്തിൽ കെ.എസ്.ഇ.ബി., ’ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകും’
16 Nov 2026
BREAKING NEWS
എൽപിഎസ്‍ടി സമരം 134-ാം ദിവസത്തിലേക്ക്; ഇടപെട്ട് മുഖ്യമന്ത്രി, ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച; വളർമതിയുടെ 23 ദിവസമായി നിരാഹാര സമരത്തിൽ; ആരോ​ഗ്യ നില ​ഗുരുതരം; ’തീരുമാനമാകാതെ പിന്മാറില്ല’
16 Nov 2026
BREAKING NEWS
20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി കപ്പൽ ഹോർമുസിൽ മുങ്ങി; മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് റിപ്പോർട്ട്; അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ
16 Nov 2026
BREAKING NEWS
" പാഴ് വാഗ്ദാനങ്ങൾ നൽകാൻ ബിബിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല!! മധ്യപൂർവേഷ്യയിൽ സ്ഥിരമായ സമാധാനം സ്ഥാപിക്കാമെന്ന എന്റെ പ്രതീക്ഷകൾ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തോടെ തകർന്നു... ഗാസയിൽ ഓരോ തവണയും കൂടുതൽ സാധാരണക്കാർ കൊല്ലപ്പെട്ടു, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ ഭാവിയ...
16 Nov 2026