BREAKING NEWS

പിണറായി ശുദ്ധൻ, പക്ഷേ, ഓഫിസ് ശരിയല്ല, പുറത്തു നിൽക്കുന്ന കാലന്മാർ കുറെയുണ്ട്!! മുഖ്യമന്ത്രിയെ കാണാൻ പോലും അവർ സമ്മതിക്കില്ല… പി.ശശിയെപ്പോലുള്ളവരെ എന്തിന് ഓഫിസിൽ വച്ചു എന്നു ചോദിച്ചാൽ മറുപടിയില്ല- വെള്ളാപ്പള്ളി

· · 1 min read
Share: Copied!

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനു പറ്റിയ അബദ്ധം അദ്ദേഹത്തിന്റെ ഓഫിസാണ്, ഓഫിസ് ശരിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുറത്തു നിൽക്കുന്ന കാലന്മാർ കുറെയുണ്ട്. അവർ മുഖ്യമന്ത്രിയെ കാണാൻ പോലും സമ്മതിക്കില്ലെന്ന് എംഎൽഎമാർ ഉൾപ്പെടെ തന്നോടു പരാതി പറഞ്ഞിട്ടുണ്ട്. പിണറായി വിജയൻ ശുദ്ധനാണ്. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. എം.വി. ജയരാജൻ ഓഫിസിൽ ഉണ്ടായിരുന്നപ്പോൾ സാധാരണക്കാർക്കും ഉപകാരപ്പെട്ടിരുന്നു. പക്ഷെ പി. ശശിയെപ്പോലുള്ളവരെ എന്തിന് ഓഫിസിൽ വച്ചു എന്നു ചോദിച്ചാൽ അവർക്കു മറുപടിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതുപോലെ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നാണു താൻ കരുതുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എക്സിറ്റ് പോൾ എല്ലാം ശരിയാകണമെന്നില്ല. എൽഡിഎഫ് തോറ്റാൽ ജനാധിപത്യം തോറ്റു, മതാധിപത്യം ജയിച്ചു. യുഡിഎഫ് അധികാരത്തിൽ വരരുതെന്നാണ് ആഗ്രഹം. അതുകൊണ്ടു മുഖ്യമന്ത്രി ആരാകണമെന്നു പറയുന്നില്ല. കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകണമെന്നു മുസ്‌ലിം ലീഗ് പറയരുതായിരുന്നു. യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചാൽ ലീഗായിരിക്കും ഭരിക്കുക. മാറാട് ആവർത്തിക്കും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അദ്ഭുതപ്പെടാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം എൽഡിഎഫ് അണികൾ ഈ തെരഞ്ഞെടുപ്പിൽ സജീവമായിരുന്നില്ല. 10 വർഷത്തെ ഭരണത്തിന്റെ ആലസ്യമാണു കാരണം. ബിജെപി കൂടുതൽ വോട്ട് നേടുമെന്നു കരുതുന്നു. അത് ഇരുമുന്നണിക്കും ദോഷം ചെയ്യും. ആലപ്പുഴ ജില്ലയിൽ എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽപോലും വലിയ പോരായ്മയുണ്ടായിരുന്നു. ഒരു പ്രവർത്തനവും താഴെത്തട്ടിൽ നടന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി, അഞ്ച് ദിവസമായിട്ടും തിരിച്ചെത്തിയില്ല, 29 കാരിയുടെ മൃതദേഹം പമ്പയാറ്റില്‍, ഭര്‍ത്താവിന്റെ മൊഴിയെടുത്ത് പൊലീസ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026