ആലപ്പുഴ: അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ പുളിക്കീഴ്ഭാഗത്ത് കണ്ടെത്തി. ഈരേഴ വടക്ക് ദേവീവിലാസത്തിൽ ധന്യ കൃഷ്ണ (29)യുടെ മൃതദേഹമാണ് പോലീസ് നടത്തിയ തിരച്ചിലിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.
തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷനായ യുവതി ഏപ്രിൽ 26-ന് വൈകീട്ട് ജോലിക്കായി തിരുവല്ലയിലേക്ക് പോയതാണ്. യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് മാവേലിക്കര പോലീസ് ഭർത്താവിന്റെ മൊഴിയെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടർന്ന് പമ്പയാറ്റിൽ നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്.


















































