BREAKING NEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം കാണാതായ യുവാവിനെ പോലീസ് കസ്റ്റഡിയിലെത്തു, സ്റ്റേഷനിലെ ശുചിമുറിയിൽ പോയ 18 കാരൻ തൂങ്ങിമരിച്ച നിലയിൽ

· · 1 min read
Share: Copied!

കൽപറ്റ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കൊപ്പം കാണാതായി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചു. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി ഗോകുൽ (18) ആണ് തൂങ്ങി മരിച്ചത്.

ഏതാനും ദിവസം മുൻപ് മുട്ടിൽ സ്വദേശിയായ പെൺകുട്ടിയെ കാണാതായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ കൽപറ്റ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇന്നലെ വൈകിട്ട് കോഴിക്കോട് നിന്ന് പെൺകുട്ടിയേയും ഒപ്പമുണ്ടായിരുന്ന ഗോകുലിനേയും കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.

പലിശയടക്കം ബാങ്കിലൊടുക്കേണ്ടത് 6 ലക്ഷം, നട്ടെല്ലിനു പരുക്കേറ്റ് കിടപ്പായി, വീട് ജപ്തിചെയ്തതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു, പൂട്ട് തകർത്ത് വീട്ടുകാരെ അകത്തുകയറ്റി നാട്ടുകാർ, മരിച്ചത് പുന്നപ്ര വയലാർ സമരസേനാനിയുടെ ചെറുമകൻ

പെൺകുട്ടിക്കു പ്രായപൂർത്തിയാകാത്തതിനാൽ താൽക്കാലിക താമസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അതേസമയം ഇന്നു രാവിലെ ശുചിമുറിയിൽ പോയ ഗോകുൽ തിരിച്ചുവരാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഗോകുലിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026