BREAKING NEWS

സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ 17കാരി കൂട്ടബലാത്സം​ഗത്തിനിരയായി, പീഡിപ്പിച്ചവരിൽ സ്ഥാപനത്തിലെ ജീവനക്കാരും!! അമ്മയും മുത്തശ്ശിയും ഒത്താശ ചെയ്തുകൊടുത്തു, പ്രധാനസാക്ഷിയായ മുത്തശ്ശി കൂറുമാറി… പ്രതി വിനീഷിന് 12 വർഷം കഠിന തടവ്, ശൈശവ വിവാഹമടക്കം ആകെ 28 കേസുകൾ

· · 1 min read
Share: Copied!

തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പ്രധാന പ്രതിക്ക് 12 വർഷം കഠിന തടവ്. തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയനെയണ് ഇടുക്കി അഡീഷണൽ ആൻറ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കൂടാതെ പെൺകുട്ടിയുടെ പുനരധിവാസത്തിന് നാല് ലക്ഷംരൂപ നൽകാനും കോടതി വിധിച്ചു. തൊടുപുഴയെ ഞെട്ടിച്ച കുമാരമംഗലം പീഡനത്തിലെ രണ്ടാമത്തെ കേസിലാണ് കോടതി വിധി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ, 17കാരിയായ പെൺകുട്ടിയെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് പലതവണ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

കൂടാതെ ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെൺകുട്ടിയെ പീഡിപ്പിച്ചു. ഗർഭിണിയായ പെൺകുട്ടി വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയതോടെയാണ് പീഡന വിവരം പുറത്തിറഞ്ഞത്. തൊടുപുഴ പോലീസ് നടത്തിയ അന്വേഷണത്തിൽ 2017 മുതൽ 2022 വരെ പെൺകുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് നിരവധിയാളുകൾ പീഡിപ്പിച്ചെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് 28 കേസുകളാണ് റജിസ്റ്റർ ചെയ്തത്. ഇതിൽ വിചാരണ പൂർത്തിയായ രണ്ടാമത്തെ കേസിലാണ് വിധി പറഞ്ഞത്. പ്രതിക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്.

അതേസമയം ശൈശവ വിവാഹത്തിനിരയായ പെൺകുട്ടി മുത്തശ്ശിയുടെ സംരക്ഷണത്തിലിരിക്കുമ്പോഴാണ് പലതവണ പീഡനത്തിനിരയായത്. പെൺകുട്ടിയുടെ അമ്മയുടെയും മുത്തശ്ശിയുടെയും അറിവോടെ നടന്ന പീഡനമെന്നാണ് കണ്ടെത്തൽ. പ്രധാന സാക്ഷികളിലൊന്നായ മുത്തശ്ശി വിചാരണവേളയിൽ കൂറുമാറിയിരുന്നു. ശൈശവ വിവാഹം ഉൾപ്പെടെയുളള ശേഷിക്കുന്ന 26 ലേറെ കേസുകളിൽ വിചാരണ അവസാന ഘട്ടത്തിലാണിപ്പോൾ.

സ്ത്രീകൾ ജീവിച്ചിരിക്കെയും മരിച്ചതിനുശേഷവും ലൈംഗികമായി ആക്രമിക്കപ്പെട്ടു, പരസ്യ നഗ്‌നപ്രദർശനത്തിന് ഇരയായി, ജനനേന്ദ്രിയങ്ങൾ വികൃതമാക്കി, പുരുഷന്മാരെയും ആൺകുട്ടികളെയും പ്രായമായവരെയും ലൈംഗികമായി പീഡിപ്പിച്ചു!! കുടുംബാംഗങ്ങളെ പരസ്പരം ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടാൻ ഹമാസ് നിർബന്ധിച്ചു… ത‌ടവുകാരോട് ഹമാസ് നടത്തിയ കൊടുംക്രൂരത പുറത്ത്

BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026
BREAKING NEWS
ആദ്യ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു, രണ്ടാം വിവാഹം 11 ദിവസങ്ങൾക്കു മുൻപ് വീട്ടുകാരുടെ സാന്നിദ്ധ്യമില്ലാതെ വർക്കല സ്വദേശിയുമായി, യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
31 Oct 2026
BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026