BREAKING NEWS

സ്ത്രീകൾ ജീവിച്ചിരിക്കെയും മരിച്ചതിനുശേഷവും ലൈംഗികമായി ആക്രമിക്കപ്പെട്ടു, പരസ്യ നഗ്‌നപ്രദർശനത്തിന് ഇരയായി, ജനനേന്ദ്രിയങ്ങൾ വികൃതമാക്കി, പുരുഷന്മാരെയും ആൺകുട്ടികളെയും പ്രായമായവരെയും ലൈംഗികമായി പീഡിപ്പിച്ചു!! കുടുംബാംഗങ്ങളെ പരസ്പരം ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടാൻ ഹമാസ് നിർബന്ധിച്ചു… ത‌ടവുകാരോട് ഹമാസ് നടത്തിയ കൊടുംക്രൂരത പുറത്ത്

· · 1 min read
Share: Copied!

ടെൽ അവീവ്: ഒക്ടോബർ 7-ന് ഇസ്രായേലിൽ നടന്ന ആക്രമണത്തിനിടെ ഹമാസ് തടവിലാക്കിയവരോട് കാട്ടിയ മനുഷ്യമനസാക്ഷിയെ ഞെ‌ട്ടിച്ച ക്രൂരമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. ഇസ്രായേൽ നടത്തിയ സ്വതന്ത്ര അന്വേഷണ റിപ്പോർട്ടിലാണ്, ഏറ്റവും പ്രാകൃതമായ രീതിയിൽ തടവിലാക്കപ്പെട്ട കുടുംബാംഗങ്ങളെ പരസ്പരം ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടാൻ ഹമാസ് നിർബന്ധിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്. 430 അഭിമുഖങ്ങൾ, 10,000-ത്തിലധികം ഫോട്ടോകൾ, വീഡിയോകൾ എന്നിവ പരിശോധിച്ച ശേഷമാണ് 300 പേജുള്ള ഈ റിപ്പോർട്ട് ഇസ്രയേൽ തയ്യാറാക്കിയത്. കുടുംബബന്ധങ്ങളെ ആയുധമാക്കി മാനസികമായും ശാരീരികമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം അതിക്രമങ്ങൾ നടത്തിയത്. ഇതിനെ ‘കൈനോസിഡൽ സെക്ഷ്വൽ വയലൻസ്’ (kinocidal sexual violence) എന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ വിശേഷിപ്പിച്ചത്.

റിപ്പോർട്ടിൽ പറയുന്നതിങ്ങനെ- സ്ത്രീകൾ ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനുശേഷവും ലൈംഗികമായി ആക്രമിക്കപ്പെട്ടു. പരസ്യമായ നഗ്‌നപ്രദർശനത്തിനും ജനനേന്ദ്രിയങ്ങൾ വികൃതമാക്കുന്നതിനും അവർ ഇരകൾ വിധേയരായി. സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരെയും ആൺകുട്ടികളെയും പ്രായമായവരെയും ലൈംഗികമായി പീഡിപ്പിച്ചു. തന്നെ ഒരു ‘സെക്‌സ് ഡോൾ’ പോലെയാണ് അവർ കൈകാര്യം ചെയ്തതെന്ന് ക്രൂര പീഡനത്തിനിരയായ ഒരാൾ മൊഴി നൽകി. ലൈംഗിക അതിക്രമങ്ങൾ എന്നത് യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും, മറിച്ച് വേദനയും ദുരിതവും പരമാവധി വർദ്ധിപ്പിക്കാൻ ഹമാസ് സ്വീകരിച്ച ആസൂത്രിതമായ തന്ത്രമായിരുന്നുവെന്നും അന്വേഷണ കമ്മീഷൻ സ്ഥാപക ഡോ. കൊചവ് എൽകായം-ലെവി പറഞ്ഞു.

അതുപോലെ ഒക്ടോബർ 7-ന് നടന്ന കൂട്ടക്കൊലകൾക്കിടയിലും ഗാസയിലെ തുരങ്കങ്ങളിലും സുരക്ഷിത താവളങ്ങളിലും വെച്ച് മാസങ്ങളോളം ഈ അതിക്രമങ്ങൾ തുടർന്നതായും റിപ്പോർട്ടിൽ പറയുന്നു. ഈ പ്രവൃത്തികൾ യുദ്ധക്കുറ്റങ്ങളും മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങളും വംശഹത്യയുമാണെന്ന നിഗമനത്തിലാണ് കമ്മിഷൻ എത്തിച്ചേർന്നത്.

സർവ്വേയ്ക്ക് പോയ ഏഴംഗസംഘത്തെ കാണ്മാനില്ല; വനത്തിനുള്ളിൽ അകപ്പെട്ടതാകാമെന്ന് നി​ഗമനം; മൊബൈൽഫോൺ റേഞ്ചില്ലാത്തതിനാൽ ബന്ധപ്പെടാനാവുന്നില്ല; തിരച്ചിൽ ഊർജ്ജിതം

BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026
BREAKING NEWS
ആദ്യ ഭർത്താവ് ഒന്നര വർഷം മുൻപ് മരിച്ചു, രണ്ടാം വിവാഹം 11 ദിവസങ്ങൾക്കു മുൻപ് വീട്ടുകാരുടെ സാന്നിദ്ധ്യമില്ലാതെ വർക്കല സ്വദേശിയുമായി, യുവതി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
31 Oct 2026