BREAKING NEWS

സ്കൂൾ പടിയിൽ ബസിറങ്ങിയ ശേഷം പെൺകുട്ടിയെ ആരും കണ്ടിട്ടില്ല…മലപ്പുറത്ത് റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ കൈകൾ കെട്ടിയ നിലയിൽ പത്താംക്ലാസുകാരിയുടെ മൃതദേഹം!! പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് പോലീസ് കസ്റ്റഡിയിൽ, മൃതദേഹം പോലീസിനു കാണിച്ചുകൊടുത്തത് പ്ലസ് വൺ വിദ്യാർഥിയായ പ്രതി

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറം തൊടിയ പുലത്ത് 16 കാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് കുട്ടി പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്.

അതേസമയം ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം.

സ്ത്രീകളെ ആര് അപമാനിക്കാൻ ശ്രമിച്ചാലും അനുവദിക്കില്ല, അങ്ങനെയുള്ളവർക്ക് ആദ്യം താക്കീത്, ആവർത്തിച്ചാൽ പുറത്ത്…. നരകത്തീയിൽ വെന്തുമരിക്കണമെന്ന ശാപവാക്കുകൾ ചൊരിഞ്ഞ അതേ ആളുകൾ തന്നെ മാണിസാറിന് തിരുവനന്തപുരത്ത് സ്മാരകം സ്ഥലം അനുവദിച്ചതിൽ സന്തോഷം, ആ സ്ഥലം കിട്ടാൻ യുഡിഎഫ് നിമിത്തമായി, അല്ലെങ്കിൽ കഴിഞ്ഞ 10 കൊല്ലം കൊടുക്കാത്ത സ്ഥലം ഇപ്പോൾ എവിടെനിന്ന് വന്നു, – വിഡി സതീശൻ

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026