BREAKING NEWS

തള്ള് തുടരുന്നു… സ്വയം ഇംഗ്ലീഷിൽ പുലിയാണെന്ന് പ്രഖ്യാപിച്ചും സിജെപി സ്ഥാപകനെ പരിഹസിച്ചും കങ്കണ !! ’12ാം ക്ലാസ് പാസായ കങ്കണ റണാവത് വേഴ്സസ് ബോസ്റ്റൺ യൂണിവേഴ്സിറ്റി ദീപ്കെ, ഇംഗ്ലീഷിൽ ഒരാൾ തീപ്പൊരിയാണ്, മറ്റൊരാൾക്ക് റീബൂട്ട് വേണം’… ഇൻസ്റ്റ​ഗ്രാം സ്റ്റോറി

· · 1 min read
Share: Copied!

ന്യൂഡൽഹി: സിജെപിയെ ലക്ഷ്യമിട്ടുള്ള ബിജെപി എംപിയും നടിയുമായ കങ്കണ റണാവതിന്റെ അധിക്ഷേപം തുടരുകയാണ്. ഇത്തവണ സിജെപി പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയാണ് ഇര. കാമറയ്ക്ക് മുമ്പിൽ നിന്ന് സംസാരിക്കുമ്പോൾ തനിക്ക് ഇം​ഗ്ലീഷിൽ അപകർഷതാബോധം തോന്നാറുണ്ടെന്ന് അഭിജീത് ദീപ്കെ തുറന്നു പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കങ്കണയുടെ പരിഹാസം.

കങ്കണയും ദീപ്കെയും സംസാരിക്കുന്ന ഇം​ഗ്ലീഷ് വീഡിയോകൾ ചേർത്തുകൊണ്ടുള്ള ഇൻസ്റ്റ​ഗ്രാം റീലാണ് കങ്കണ തന്റെ സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ദീപ്കെയുടെ പ്രസം​ഗവും ഹിന്ദി സിനിമാ രം​ഗത്തെ അനുഭവങ്ങളും മറ്റും പങ്കുവയ്ക്കുന്ന വീഡിയോകൾ ക്ലബ് ചെയ്തതാണ് ഈ സ്റ്റോറി.

’12ാം ക്ലാസ് പാസായ കങ്കണ റണാവത് വേഴ്സസ് ബോസ്റ്റൺ യൂണിവേഴ്സിറ്റി ദീപ്കെ: ഇംഗ്ലീഷിൽ ഒരാൾ തീപ്പൊരിയാണ്, മറ്റൊരാൾക്ക് റീബൂട്ട് വേണം’ എന്ന ക്യാപ്ഷനോടുകൂടിയായിരുന്നു വീഡിയോ പങ്കുവെച്ചത്. ബോളിവുഡിലെ തന്റെ തുടക്കക്കാലത്ത് ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടിയതിനെക്കുറിച്ചും ഇതിന്റെ പേരിൽ ‘കോഫി വിത്ത് കരൺ’ പരിപാടിയിൽ സോനം കപൂർ തന്നെ പരിഹസിച്ചതായും കങ്കണ മുമ്പും തുറന്നുപറഞ്ഞിട്ടുണ്ട്.

നേരത്തെ സിജെപി വക്താവ് സൗരവ് ദാസിനെതിരെയും പരസ്യവിമർശനവുമായി നടി രം​ഗത്തെത്തിയിരുന്നു. 28 വയസ്സുള്ള ഒരാൾ വിദ്യാർഥിയാണെന്ന് അവകാശപ്പെടുന്നതിനെ ചോദ്യം ചെയ്ത കങ്കണ, അദ്ദേഹത്തിന്റെ വയസിൽ തനിക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും സിനിമാരംഗത്തെ തന്റെ 20 വർഷത്തെ പരിചയസമ്പത്തിനെക്കുറിച്ചും വ്യക്തമാക്കിയത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഭാര്യ ഉത്തരവിട്ടു, തോക്കെടുത്ത് ഭർത്താവ്!! വിദ്യാർഥി പ്രതിഷേധം അടിച്ചൊതുക്കാൻ സർവകലാശാല സ്റ്റുഡന്റ് അഫയേഴ്സ് മേധാവിയായ ഭാര്യ വിളിച്ചുവരുത്തിയത് സൈനികനായ ഭർത്താവിനെ, വിദ്യാർഥികളെ തോക്കിൻമുനയിൽ നിർത്തി പാക് സൈനിക ഉദ്യോഗസ്ഥൻ, വടികൊണ്ട് തല്ലി, വെടിയുതിർത്തു-Video

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026