BREAKING NEWS

പിതാവിനൊപ്പം യാത്ര ചെയ്യവേ ബൈക്കിൽ സ്വകാര്യ ബസ് ഇടിച്ചു, ബസിനടിയിലേക്ക് തെറിച്ചുവീണ 12 കാരൻ മരിച്ചു

· · 1 min read
Share: Copied!

ആലപ്പുഴ: അച്ഛനും മകനും യാത്ര ചെയ്തിരുന്ന ബൈക്കില്‍ സ്വകാര്യ ബസിടിച്ച് മകന് ദാരുണാന്ത്യം. വയലാര്‍ 12-ാം വാര്‍ഡ് തെക്കേചെറുവള്ളി വെളി നിഷാദിന്റെ മകന്‍ ശബരീശന്‍ അയ്യന്‍(12) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ ദേശീയപാതയില്‍ പത്മാക്ഷികവലയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്.

നിഷാദും മകന്‍ ശബരീശന്‍ അയ്യനും സഹോദരന്‍ ഗൗരീശ നാഥനും കൂടി വയലാറില്‍ നിന്ന് തുറവൂരിലേക്ക് പോകുതിനിടെയാണ് സ്വകാര്യ ബസ് ബൈക്കിന്റെ പിന്നില്‍ ഇടിച്ച് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് വഴിയില്‍ തെറിച്ചുവീണ് ബസിന് അടിയിലാവുകയായിരുന്നു ശബരീശന്‍. ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി ശബരീശന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. നിസാര പുരുക്കുകളോടെ നിഷാദും ഗൗരീശ നാഥനും തുറവൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026