BREAKING NEWS

ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിന്ന് നീതി ലഭിച്ചില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത, തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് കത്തിൽ

· · 1 min read
Share: Copied!

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഹൈക്കോടതിയും സുപ്രീം കോടതിയും നടപടിയെടുക്കാതെ വന്നതോടെ നീതി തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മൂന്ന് തവണ ഈ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചുവെന്ന് ശാസ്ത്രീയ പരിശോധനയിൽ ഉൾപ്പെടെ തെളിഞ്ഞിരുന്നു. ഈ കുറ്റകൃത്യം ചെയ്ത ആളുകളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതിയിൽ പറയുന്നത്.

മെമ്മറി കാർഡ് തുറന്നു പരിശോധിച്ച ആളുകളെ കണ്ടെത്തേണ്ടതും നടപടിയെടുക്കേണ്ടതും കോടതികളാണ്. എന്നാൽ, ഇവരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് ജുഡീഷറിയുടെ മേൽ ഭാരണപരമായ ഒരു നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ രാഷ്ട്രപതിക്ക് കത്തുനൽകിയിരിക്കുന്നത്.

മാത്രമല്ല ഈ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പുറത്തുപോയാൽ അത് തുടർന്നുള്ള തന്റെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തിൽ കാര്യക്ഷമമായ അന്വേഷണത്തിനും നടപടിക്കും രാഷ്ടപതിയുടെ ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇപ്പോൾ അന്തിമ ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. ഈ സഹചര്യത്തിലാണ് അതിജീവിത രാഷ്ട്രപതിയുടെ ഇടപെടൽ തേടിയിരിക്കുന്നത്.
എല്ലാവരേയും തുല്യരായി കരുതുന്ന നേതാക്കൾ വരണം,പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്ലാവർക്കും ചുമതലകൾ നൽകി, തനിക്ക് മാത്രം ഒന്നും തന്നില്ല, സംഘടന പുനഃസംഘടനയിൽ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണം- ചാണ്ടി ഉമ്മൻ

ഡ്രൈവിങ് ടെസ്റ്റ് ഇനി കഠിനംതന്നെ, ആദ്യ ഒരു വർഷം പ്രൊബേഷണറി പീരിയഡ്, അപകടമുണ്ടാക്കിയില്ലെങ്കിൽ മാത്രം ലൈസെൻസ്, ലേണേഴ്‌സ് പരീക്ഷയിൽ നെഗറ്റീവ് മാർക്ക്, സംസ്ഥാനത്തെ യഥാർഥ സാഹചര്യങ്ങൾ നേരിടുന്ന രീതിയിൽ ട്രാക്ക് ടെസ്റ്റ്

BREAKING NEWS
അവസാനം മകനമായി വിളിച്ചത് ഉടൻ വീട്ടിലെത്തുമെന്ന് പറയാൻ... ഓടി രക്ഷപ്പെ‌ടാൻ ശ്രമിച്ച അഭിറാമിനെ 17 കാരൻ പിന്നിൽനിന്ന് തലയ്ക്കടിച്ചു വീഴ്ത്തി, കഴുത്തിൽ ബെൽറ്റ് മുറുക്ക് കൊന്നു, പ്രതി ഉന്നമിട്ടത് ആദ്യകാമുകിയുടെ പുതിയ ആൺ സുഹൃത്തിനെ, രണ്ടാം പ്രതി മരിച്ച വിദ്യാർഥിയുടെ സുഹൃത്തായ പെൺകുട്ടി... പ്രണയപ്പകയ്ക...
03 Nov 2026
BREAKING NEWS
48 മണിക്കൂർ നീണ്ട ദൗത്യം; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; സമുദ്രത്തിലെ ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിന്റെ ശേഷി തെളിയിക്കുന്ന സംഭവമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
03 Nov 2026
BREAKING NEWS
പാങ്ങപ്പാറയിൽ 17കാരന്റെ കൊലപാതകം ആസൂത്രിതം; പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തി, ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആദ്യ മൊഴി; പിന്നീട് മാറ്റി പറഞ്ഞ് പ്രതി
03 Nov 2026
BREAKING NEWS
വീണ്ടും യുദ്ധം? ഇറാനിലെ ഖേഷം ദ്വീപിന് നേരെ യുഎസ് വ്യോമാക്രമണം; അഞ്ച് സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്; അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആക്രമണം
03 Nov 2026