BREAKING NEWS

ഹണി റോസ് വളരെ ബുദ്ധിപരമായി മെയിൽ ഗെയ്‌സ്‌നെയും ലൈംഗിക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്…, നടിയെ കുറിച്ച് പരസ്യമായോ, രഹസ്യമായോ ‘ഇവർ എന്താണ് ഈ കാണിക്കുന്നതെന്ന് പരാമർശികാത്തവർ ഈ കൊച്ചുകേരളത്തിൽ ഉണ്ടോ..?- നടി ഫറ ഷിബ്‌ല

· · 1 min read
Share: Copied!

അശ്ലീല പരാമർശം നടത്തിയതിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിനു പിന്നാലെ ഹണി റോസിനെതിരെ വിമർശനവുമായി നടി ഫറ ഷിബ്‌ല. സൈബർ ബുള്ളിയിങ്ങിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും അതിനെതിരെ ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ഫറ ഷിബ്‌ല പറഞ്ഞു. എന്നാൽ ആൺനോട്ടങ്ങളെയും ലൈംഗിക ദാരിദ്ര്യത്തെയും വളരെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തുന്നയാളാണ് ഹണി റോസ്. ഈ പ്രവർത്തി അത്ര നിഷ്കളങ്കമല്ലെന്നും ഫറ അഭിപ്രായപ്പെട്ടു. ഹണി റോസിൻ്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം പ്രകടിപ്പിക്കുന്നതായും ഫറ കുറിച്ചു.

ഫറയുടെ കുറിപ്പിൻ്റെ പൂർണ രൂപം

‘സൈബർ ബുള്ളിയിങ് ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. സോഷ്യൽ മീഡിയയിൽ അസഭ്യ ഭാഷ ഉപയോഗിക്കുന്നതും, ബോഡി ഷെയ്മിങ് ചെയ്യുന്നതും, മറ്റൊരാളെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ നടത്തുന്നതും തെറ്റ് തന്നെയാണ്. അതിനെതിരായി മിസ്സ് ഹണി റോസ് നടത്തുന്ന നിയമയുദ്ധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു. പക്ഷെ “എന്റെ മേഖല ഇതായത് കൊണ്ട്, ആളുകൾ സ്‌നേഹത്തോടെ വിളിക്കുന്നു, ഞാൻ പോയി ഉദ്ഘാടനം ചെയ്യുന്നു” -അത്രയും നിഷ്‌കളങ്കമാണ് കാര്യങ്ങൾ എന്ന് തോന്നുന്നില്ല.

മിസ്സ് ഹണി റോസ് വളരെ ബുദ്ധിപരമായി, മെയിൽ ഗെയ്‌സ്‌നെയും ഈ നാടിന്റെ ലൈംഗീക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വളരെ വൾഗർ ആയ ആംഗിളിൽ എടുത്ത തന്റെ തന്നെ വീഡിയോകൾ റി ഷെയർ ചെയ്യുന്നത് എന്ത് മാതൃകയാണ് നൽകുന്നത്?

അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാർഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നു, ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് ഞാൻ ഉപമിച്ചിരുന്നു. അത് ശരിയാണ്…!!! ആ സമയത്ത് താരം പരാതി പറഞ്ഞിരുന്നില്ല… ഇപ്പോൾ പരാതിയുമായി വരാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബോബി ചെമ്മണൂർ…!!!

സ്ത്രീകളെ അങ്ങേയറ്റം സെക്ഷ്വലൈസ് ചെയ്യുന്ന ഒരു ഇൻഡസ്ട്രിയൽ, അതിനെതിരെയുള്ള പോരാട്ടങ്ങളെ ഇത് തീർച്ചയായും ബാധിക്കും. മിസ്സ് ഹണി റോസിനെ കുറിച്ച്, പരസ്യമായോ, രഹസ്യമായോ ‘ഇവർ എന്താണ് ഈ കാണിക്കുന്നത് ?” എന്ന് എങ്കിലും പരാമർശികാത്തവർ ഈ കൊച്ച് കേരളത്തിൽ ഉണ്ടോ? ഒരു സ്ത്രീ നടത്തുന്ന യുദ്ധം ഞാൻ കാണുന്നു.!

ഒരു പക്ഷെ അവർ കോൺഷ്യസ് ആയി ഒരു ട്രെൻഡ് സെറ്റ് ചെയ്തതായിരിക്കില്ല, ഇൻഫ്‌ലുൻസ് ചെയ്യാൻ സർവൈവൽ ആണ് അവർക്ക് ഉദ്ഘാടന പരിപാടികൾ എന്നും മനസിലാക്കുന്നു. ഉദേശിച്ചിട്ടുമുണ്ടാവില്ല. എന്നാൽ ഉദ്ദേശ്യത്തേക്കാൾ പ്രധാനം അതുണ്ടാക്കുന്ന സ്വാധീനമാണ്. ധാർമികമായി ശരിയല്ലാത്തതൊന്നും പൊളിറ്റിക്കലായും ശരിയല്ല’.

സ്ഥിരമായി ഭിക്ഷ യാചിക്കാൻ വീട്ടിലെത്തും, ഇടയ്ക്ക് ഫോണിൽ സംസാരിക്കും, യാചകനൊപ്പം ഭാര്യ ഒളിച്ചോടിപ്പോയതായി പരാതി, ഒളിച്ചോടിയത് പോത്തിനെ വിറ്റുകിട്ടിയ പണവും അടിച്ചുമാറ്റി

BREAKING NEWS
വിസിക്കെതിരെ അവതരിപ്പിച്ച 'ലൈറ്റ് മരിച്ചു' നാടകം ഇന്ന് സെക്രട്ടറിയറ്റ് നടയിൽ വീണ്ടും...കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി, നാളെ തുടങ്ങുന്ന പരീക്ഷ എഴുതാനാവില്ല!! സിംഗിൾ ബെഞ്ച് പരീക്ഷയെഴുതാൻ അനുമതി നൽകിയത് മതിയായ ഹാജരുണ്ടോയെന്ന് പോലും നോക്കാതെ- സർവകലാശാല!! ഉത്തരവ...
03 Nov 2026
BREAKING NEWS
ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം സർക്കാരിന് അഴിമതി നടത്താനെന്ന് എം.വി. ഗോവിന്ദൻ; ബാർ ലൈസൻസ് വിവാദത്തിലും വിമർശനം; ’വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ബാർ ലൈസൻസ് അനുവദിച്ചെന്ന വിശദീകരണം വിചിത്രം’
03 Nov 2026
BREAKING NEWS
മലയ്ക്കപ്പാറ വിനോദയാത്രയ്ക്കിടെ ബസിൽനിന്ന് വീണ് യാത്രക്കാരന് പരിക്ക്; യാത്രക്കാരന്റെ പരാതി പരിഗണിക്കുന്നതിലും ആവശ്യമായ സഹായം നല്കുന്നതിലും വീഴ്ച, കെഎസ്ആർടിസി ; 45,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
03 Nov 2026
BREAKING NEWS
കടയിൽ അതിക്രമിച്ചുകയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ചു; കാലുകൾ കെട്ടിയിട്ട് കവർച്ചാശ്രമം, നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടാനൊരുങ്ങി അക്രമി, പിടികൂടി പോലീസിലേൽപ്പിച്ചു
03 Nov 2026