BREAKING NEWS

“സാധാരണ അടിപിടിക്കേസാണെന്നു കരുതി ഓട്ടൊ നിർത്തി, സെയ്ഫ് ആണെന്ന് അറിഞ്ഞിരുന്നില്ല, കഴുത്തിൽ നിന്നും പുറകുവശത്തുനിന്നും രക്തം വാർന്നുകൊണ്ടിരുന്നു, ആശുപത്രിയിലെത്താൻ എത്രനേരമെടുക്കുമെന്ന് ചോദിച്ചു”, സെയ്ഫ് അലിഖാനെ രക്ഷപ്പെടുത്തിയത് ഓട്ടോഡ്രൈവറുടെ സമയോചിത ഇടപെടൽ

· · 1 min read
Share: Copied!

മോഷ്ടാവ് കുത്തിപ്പരിക്കേൽപ്പിച്ച ബോളിവു‍ഡ് നടൻ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചതെങ്ങനെയെന്ന് വിവരിച്ച് ഓട്ടോഡ്രൈവർബജൻ സിങ് റാണ. ഗേറ്റിനടുത്ത് ശബ്ദം കേട്ട് ഞാൻ ഓടിപോവുകയായിരുന്നു. ഒരു സ്ത്രീ ഗേറ്റിന് അരികെ നിന്ന് ഓട്ടോറിക്ഷ ആവശ്യപ്പെട്ട് നിലവിളിച്ചു കരയുകയാണ്. എന്തോ അടിപിടി കേസാണെന്ന് കരുതിയാണ് അങ്ങോട്ട് പോയത്. പക്ഷെ സെയ്ഫ് അലിഖാനെ പ്രതീക്ഷിച്ചിരുന്നില്ല- ബജൻ പറയുന്നു. മുറിവേറ്റ സെയ്ഫ് അലിഖാൻ ഓട്ടോയിലേക്ക് നടന്നുകയറി ഇരുന്നു. ഒരു ചെറിയ കുട്ടിയും മറ്റൊരാളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

എത്ര സമയം കൊണ്ട് ആശുപത്രിയിലേക്ക് എത്തുമെന്നായിരുന്നു സെയ്ഫ് ആദ്യം ചോദിച്ചത്. പത്തുമിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു. കഴുത്തിൽ നിന്നും പുറകുവശത്ത് നിന്നും രക്തം വാർന്നുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രം രക്തം കൊണ്ട് കുതിർന്നിരുന്നു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് ബജൻ അനുഭവം വ്യക്തമാക്കിയത്.

‘ഞാൻ ഓട്ടോ പൈസ വാങ്ങിയില്ല. അദ്ദേഹത്തെ ആ സമയത്ത് സഹായിക്കാൻ പറ്റിയതിൽ സന്തോഷമുണ്ട്’.- ബജൻ പറയുന്നു. ബജന്റെ സമയോചിത ഇടപെടലിലൂടെയാണ് സെയ്ഫ് അലിഖാനെ വേഗത്തിൽ ആശുപത്രിയിലെത്തിച്ചത്. സെയ്ഫിന്റെ നില ഭേദപ്പെട്ടുവരികയാണെന്നും, അദ്ദേഹത്തിന് നടക്കാൻ സാധിക്കുന്നുണ്ടെന്നും മറ്റ് പ്രശ്‌നങ്ങളോ അമിതമായ വേദനയോ ഇല്ലെന്നും മുംബൈയിലെ ലീലാവതി ആശുത്രിയിലെ ഡോ. നിതിൻ നാരായണൻ ഡാങ്കേ മാധ്യമങ്ങളോട് വ്യക്തമാക്കി. മാത്രമല്ല ശരീരം തളർന്നുപോവുമെന്ന ആശങ്ക ആരാധകർക്കു വേണ്ടായെന്നും അദ്ദേഹം പറഞ്ഞു.

സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്നയാൾ പിടിയിൽ..!! (വീഡിയോ)

കുളിമുറിയിൽനിന്ന് ഇറങ്ങിവരുന്നത് കണ്ടു… !!! പ്രതി ആദ്യം കയറിയത് മകൻ ജഹാംഗീറിൻ്റെ മുറിയിൽ…!!! കരീന മുറിയിൽ വന്നതാണെന്ന് ആദ്യം കരുതി..!!! പിന്നെ പന്തികേട് തോന്നി…, കത്തികാണിച്ച് ഭീഷണിപ്പെടുത്തി ഒരു കോടി രൂപ ആവശ്യപ്പെട്ടു…!!!
പരിക്കേറ്റശേഷം ആശുപത്രിയിലെത്തുമ്പോൾ അദ്ദേഹം ചോരയിൽ കുളിച്ചിരുന്നുവെന്നും പക്ഷേ ഒരു സിംഹത്തെ പോലെയാണ് അദ്ദേഹം മകൻ തൈമൂറിനൊപ്പം ആശുപത്രിയിലേക്ക് നടന്നുവന്നതെന്നും ലീലാവതി ആശുപത്രിയി മേധാവി നീരജ് ഉത്താമണി പറഞ്ഞു. സ്‌ട്രെക്ച്ചർ പോലും ഉപയോഗിച്ചിരുന്നില്ലെന്നും യഥാർത്ഥ ഹീറോയാണ് അദ്ദേഹമെന്നും ഉത്താമണി പറഞ്ഞു. അദ്ദേഹത്തിന് ശരിക്കും ഭാഗ്യമുണ്ടെന്നും കത്തി ഒരു രണ്ട് മില്ലീമീറ്റർ ആഴ്ന്നിരുന്നുവെങ്കിൽ ഗുരുതരമായ പരുക്കേൽക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് സെയ്ഫ് അലി ഖാനെ മാരകായുധമുപയോ​ഗിച്ച് കുത്തിയത്. കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയെന്ന് സഹായികളിൽ ഒരാൾ അറിയിച്ചതിനെ തുടർന്നാണ് സെയ്ഫ് മുറിയിലെത്തിയത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ശരീരത്തിൽ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരുക്കേറ്റിട്ടുണ്ട്. വീട്ടിലെ ഫയർ എസ്‌കേപ്പ് ഗോവണിയിലൂടെയാണ് പ്രതി വീടിനകത്ത് കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ നി​ഗമനം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസംതന്നെ പോലീസ് പുറത്തുവിട്ടിരുന്നു.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026