BREAKING NEWS

സം​സ്ഥാ​ന​ത്തെ ഐ​എ​എ​സ് ഓ​ഫി​സ​ർ​മാ​ർ​ക്കി​ട​യി​ൽ വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കാ​ൻ നോക്കി, ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് മു​ൻ​പ് ഫോ​ൺ ഫാ​ക്ട​റി റീ​സെ​റ്റ് ചെ​യ്ത് തെ​ളി​വ് ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മം; കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ ഐ​എ​എ​സിനെതിരെ കു​റ്റാ​രോ​പ​ണ മെ​മ്മോ

· · 1 min read
Share: Copied!

തി​രു​വ​ന​ന്ത​പു​രം: മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ നിലവിൽ സ​സ്പെ​ൻ​ഷ​നിലായ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​നെതിരെ കു​റ്റാ​രോ​പ​ണ മെ​മ്മോ. ചീ​ഫ് സെ​ക്ര​ട്ട​റി ശാ​ര​ദാ മു​ര​ളീ​ധ​ര​നാ​ണ് മെ​മ്മോ ന​ൽ​കി​യ​ത്.

ഗോ​പാ​ല​കൃ​ഷ്‌​ണ​ൻറെ പ്ര​വ​ർ​ത്തി​ക​ൾ ഓ​ൾ ഇ​ന്ത്യ സ​ർ​വീ​സ് റൂ​ൾ​സി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ലം​ഘ​ന​മാ​ണ്. സം​സ്ഥാ​ന​ത്തെ ഐ​എ​എ​സ് ഓ​ഫി​സ​ർ​മാ​ർ​ക്കി​ട​യി​ൽ വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് മെ​മ്മോ​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്.

മാത്രമല്ല ഫോ​ൺ ഹാ​ക്ക് ചെ​യ്ത് ഗ്രൂ​പ്പു​ക​ൾ ഉ​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​ക്ക് തെ​ളി​വി​ല്ല. മ​ല്ലു​ഹി​ന്ദു, മ​ല്ലു മു​സ്‌​ലീം ഗ്രൂ​പ്പു​ക​ൾ ഉ​ണ്ടാ​ക്കി​യ​ത് ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ്. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് മു​ൻ​പ് പ​ല ത​വ​ണ ഫോ​ൺ ഫാ​ക്ട​റി റീ​സെ​റ്റ് ചെ​യ്ത് തെ​ളി​വ് ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും മെ​മ്മോ​യി​ൽ പ​റ​യു​ന്നു.

മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ത​ൻറെ ഫോ​ൺ ഹാ​ക്ക് ചെ​യ്തു എ​ന്നു പ​റ​ഞ്ഞ് ഗോ​പാ​ലകൃ​ഷ്ണ​ൻ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. എന്നാൽ ഈ ​പ​രാ​തി വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് പരാതി ലഭിച്ച് അധികം താമസിക്കാതെതന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. മു​പ്പ​തു ദി​വ​സ​ത്തി​നു​ള്ളി​ൽ മ​റു​പ​ടി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഗോ​പാ​ല​കൃ​ഷ്‌​ണ​നെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കുമെന്നാണ് മെ​മ്മോ​യിൽ പറഞ്ഞിരിക്കുന്നത്.

BREAKING NEWS
‘സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം; സ്നേഹം മാത്രമേ ഉള്ളൂ‘; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
02 Nov 2026
BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026