BREAKING NEWS

വീണ്ടും പറ്റിച്ചു, ഒറ്റയടിക്ക് കൂടിയത് 600 രൂപ, സ്വർണം പവന് 57,640 രൂ​പയായി

· · 1 min read
Share: Copied!

കൊ​ച്ചി: ഇടയ്ക്ക് താഴോട്ട് പോയും പിന്നീട് ഇറങ്ങിയതിനേക്കാൾ വേ​ഗത്തിൽ കുതിച്ചുകയറിയും സ്വർണം. സം​സ്ഥാ​ന​ത്ത് ഇന്ന് സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​പ്പി​ൻറെ പാ​ത​യി​ലാണ്. പ​വ​ന് 600 രൂ​പ​യും ഗ്രാ​മി​ന് 75 രൂ​പ​യും കൂ​ടി ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 57,640 രൂ​പ​യി​ലും ഗ്രാ​മി​ന് 7,205 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 65 രൂ​പ വ​ർ​ധി​ച്ച് 5,950 രൂ​പ​യി​ലെ​ത്തി.

കഴിഞ്ഞ ഒരാഴ്ചയായി ചാ​ഞ്ചാ​ട്ട​ത്തി​ലായിരുന്ന സ്വർണവില തി​ങ്ക​ളാ​ഴ്ച സ്വ​ർ​ണ​വി​ല പ​വ​ന് 120 രൂ​പ വ​ർ​ധി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ന് വീണ്ടും കു​തി​ച്ചു​ചാ​ടി​യ​ത്. നി​ല​വി​ൽ ഈ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് സ്വ​ർ​ണ​വി​ല.

ഈ ​മാ​സ​ത്തി​ൻറെ തു​ട​ക്ക​ത്തി​ൽ 57,200 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ൻറെ വി​ല. ര​ണ്ടി​ന് 56,720 രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലേ​ക്കും സ്വ​ർ​ണ​വി​ല എ​ത്തി. പി​ന്നീ​ട് ഉ​യ​ർ​ന്ന വി​ല​യി​ൽ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ചാ​ഞ്ചാ​ട്ട​മാ​ണ് ദൃ​ശ്യ​മാ​യ​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ വീ​ണ്ടും വി​ല ഉ​യ​രു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 31ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 59,640 രൂ​പ​യാ​ണ് കേ​ര​ള​ത്തി​ൽ പ​വ​ൻ വി​ല​യി​ലെ എ​ക്കാ​ല​ത്തെ​യും റി​ക്കാ​ർ​ഡ്.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ ച​ല​ന​ങ്ങ​ളും ഓ​ഹ​രി വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ളു​മാ​ണ് സ്വ​ർ​ണ​വി​ല​യി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ൽ സ്വ​ർ​ണം ഔ​ൺ​സി​ന് 2,670 ഡോ​ള​റി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വെ​ള്ളി​യു​ടെ വി​ല​യി​ലും വ​ലി​യ വ​ർ​ധ​ന​യാ​ണ് ഇന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​മി​ന് മൂ​ന്ന് രൂ​പ വ​ർ​ധി​ച്ച് 101 രൂ​പ​യി​ലെ​ത്തി.
ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിന്ന് നീതി ലഭിച്ചില്ല, രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത, തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിൽ നടപടിയെടുത്തില്ലെന്ന് കത്തിൽ

BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026
BREAKING NEWS
തന്ത്രപ്രധാന സൈനിക രഹസ്യങ്ങൾ വാട്‌സാപ്പിലൂടെ വനിതാ സുഹൃത്തിന് കൈമാറി; യുവതിയുടെ ആവശ്യപ്രകാരം കരസേനയിലെ സുഹൃത്തുക്കളിൽനിന്ന് ചോദിച്ചറിഞ്ഞ വിവരങ്ങളും പങ്കുവച്ചു; കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ
26 Oct 2026
BREAKING NEWS
നട്ടപ്പാതിരായ്ക്ക് 17 കാരൻ ബെൻസ് കാറുമായി ഇറങ്ങിയത് റീൽസ് ഷൂട്ട് ചെയ്യാൻ!! ലൈസെൻസില്ലാതെ പ്രതി സ്ഥിരമായി വാഹനമോടിച്ചിരുന്നു, 104 കി. മീ. വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പോലീസിന്റെ കൈകളിൽ.... അഡീ. ജഡ്ജിക്കെതിരെ കേസ് എടുക്കുന്നതിൽ തുടർനടപടി ഇന്ന്?
26 Oct 2026
BREAKING NEWS
കൈഞരമ്പ് മുറിച്ചു, മുഖത്ത് തലയിണ അമര്‍ത്തിവച്ച നിലയില്‍, മാനസിക വെല്ലുവിളി നേരിടുന്ന 63കാരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി
26 Oct 2026