കൊല്ലം: വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളെ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മരുമകൻ അറസ്റ്റിൽ. കൊല്ലം കുണ്ടറയിലാണ് സംഭവം.
2025 മുതൽ പ്രതി വയോധികയെ വീട്ടിൽവച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭയംമൂലം സംഭവം പുറത്തുപറയാതിരുന്ന വയോധിക അടുത്തയിടെയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.
തുടർന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പ്രതിക്കെതിരെ ലഹരിവസ്തു വിൽപ്പന ഉൾപ്പെടെയുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് കേസുകളുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. കുടുംബത്തിൽ നേരത്തേ തന്നെ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നതായും വിവരമുണ്ട്. സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.






