BREAKING NEWS

ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകൾ സമൂഹത്തിൽ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്നു, തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ, നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത

· · 1 min read
Share: Copied!

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയിൽ. സാധാരണയായി ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സ്ത്രീകൾ കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങുന്ന സാഹചര്യമാണുള്ളത്. അതിനാൽ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്നു വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നൽകിയത്. കേസിൽ സാക്ഷിവിസ്താരമടക്കം പൂർത്തിയായ സാഹചര്യത്തിലാണ് അന്തിമവാദം നടക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നലെയാണ് അന്തിമവാദം ആരംഭിച്ചത്. പ്രോസിക്യൂഷന്റെ വാദമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനു ശേഷം പ്രതിഭാഗത്തിന്റെ വാദം. വിധി പ്രസ്താവിക്കുന്നതിനു മുൻപായി ഇരുകൂട്ടർക്കും അന്തിമവാദം കോടതിക്ക് മുൻപാകെ സമർപ്പിക്കാനുള്ള അവസരമുണ്ടാകും. ഒരു മാസത്തിനുള്ളിൽ അന്തിമവാദ നടപടികൾ പൂർത്തിയാകാൻ സാധ്യതയുണ്ട്

അന്തിമ വാദം നടക്കുന്നതിനുടെ കേസിലെ പ്രതികളിലൊരാളായ നടൻ ദിലീപ് കുറ്റവാളിയല്ല എന്ന മട്ടിൽ ആർ. ശ്രീലേഖ ഐപിഎസ് യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചത് കോടതിലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തേതന്നെ അതിജീവിത പരാതി നൽകിയിരുന്നു.

കാര്യങ്ങൾ കൈവിട്ടു പോയപ്പോൾ എഴുതിയ കത്താണ്…!! കരിവാരി തേയ്ക്കുന്ന ആളല്ല ഞാൻ…!! ധനുഷിനെ വിളിക്കാൻ ശ്രമിച്ചിരുന്നു…!! സംസാരിക്കാൻ താല്പര്യം ഇല്ലെന്ന് പറഞ്ഞതായും നയൻതാര..!!!
2017 ഫെബ്രുവരി 17നാണ് തൃശൂരിൽനിന്നു കൊച്ചിയിലേക്ക് വരുന്ന വഴി നടി ലൈംഗികമായി ആക്രമിക്കപ്പെട്ടത്. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തുകയും ചെയ്തു. കേസിൽ ദിലീപ് ഉൾപ്പെടെ 9 പേർ പ്രതികളായി. എട്ടാം പ്രതിയാണ് ദിലീപ്. 2019ൽ ആരംഭിച്ച വിചാരണയാണ് ഇപ്പോൾ അന്തിമഘട്ടത്തിലേക്ക് എത്തിയത്. നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് അനധികൃതമായി തുറന്നു എന്നതടക്കം ഒട്ടേറെ വിവാദങ്ങളും ഉണ്ടായി. ഇക്കാര്യത്തിൽ ഹൈക്കോടതിയേയും സുപ്രിം കോടതിയേയും സമീപിച്ചെങ്കിലും തീരുമാനമാകാതെ വന്നതോടെ നടപടി ആവശ്യപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം രാഷ്ട്രപതിക്കു കത്തയച്ചിരുന്നു.

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026