BREAKING NEWS

മൃതദേഹത്തിൽ അവിടവിടെ മഞ്ഞൾപ്പൊടി, യുവതിയും കാമുകനും ചേർന്ന് ഭർതൃപിതാവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി

· · 1 min read
Share: Copied!

റായ്പൂർ: ഛത്തീസ്ഗഡിലെ ബലോദ് ജില്ലയിൽ ഭർത്യപിതാവിനെ മരുമകളും കാമുകനും ചേർന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. 26 വയസ്സുള്ള യുവതിയും അവരുടെ 27 വയസ്സുള്ള കാമുകനും ചേർന്ന് യുവതിയുടെ 60 വയസ്സുള്ള ഭർതൃപിതാവിനെയാണ് ഷോക്കടിപ്പിച്ച് കൊന്നത്. ഭർതൃപിതാവിന്റെ അപമര്യാദയായ പെരുമാറ്റത്തിൽ മനംനൊന്താണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. കൊലപാതകത്തിന് ശേഷം, മൃതദേഹത്തിൽ മുറിവുകൾ തിരിച്ചറിയാതിരിക്കാൻ ശരീരത്തിൽ മഞ്ഞൾപ്പൊടി തേച്ചുപിടിപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

ബലോദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭർതൃപിതാവിൽ നിന്നുള്ള ദുരനുഭവങ്ങൾ നിരന്തരമായതോടെ സഹിക്കാൻ വയ്യാതെയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. വൈദ്യുതി ലൈനുമായി ബന്ധിപ്പിച്ച ശേഷം ഒരു ഉപകരണം ഉപയോഗിച്ചാണ് ഇവർ കൊല നടപ്പിലാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ്, കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

BREAKING NEWS
റൂട്ട് കനാൽ ചികിത്സയ്ക്കിടെ മൂർച്ചയേറിയ ഉപകരണം വയറ്റിലെത്തി, ബാങ്ക് ജീവനക്കാരിയായ അമ്മ ഓഫിസിലേക്ക് പോയ നേരത്ത് മാതാപിതാക്കളെ അറിയിക്കാതെ 17 കാരിയുമായി സ്വകാര്യ ആശുപത്രിയിലേക്ക്... വിരൽ വായിലിട്ട് ഛർദിക്കാൻ നിർബന്ധിച്ചു!!സ്വകാര്യ ദന്താശുപത്രിയിലെ ഡോക്ടർക്കെതിരേ പരാതിയുമായി അമ്മ
08 Nov 2026
BREAKING NEWS
മാലിന്യക്കൂമ്പാരത്തിൽ ചാക്കിനുള്ളിൽ വെട്ടിമാറ്റിയ രണ്ടു കാലുകൾ കണ്ടെത്തിയത് ന​ഗരസഭാ ജീവനക്കാരൻ!! മദ്യപാനത്തിനിടെ തർക്കം, സുഹൃത്തിനെ ബേസ്ബോൾ ബാറ്റുകൊണ്ട് അടിച്ചുകൊന്നു, മൃതദേഹത്തിന്റെ ബാക്കി ഭാ​ഗങ്ങൾ കണ്ടെത്തിയത് ഇരുവരും താമസിച്ചിരുന്ന മുറിക്കുള്ളിൽനിന്ന്- നിർണായകമായത് സിം കാർഡിന്റെ പിന്നിലെ നമ്പർ
08 Nov 2026
BREAKING NEWS
നിർണായകമായ മൊഴികളും തെളിവുകളും അന്വേഷണസംഘത്തിന്; ’ചോദ്യംചെയ്യലിന് നിർബന്ധമായും ഹാജരാകണം’; പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത
08 Nov 2026
BREAKING NEWS
മകൾ ​ഗർഭിണിയാണെന്ന് അറിഞ്ഞില്ല- മാതാപിതാക്കൾ!! കടുത്ത വയറുവേദനയെ തുടർന്നു  16 കാരിയെ നഴ്‌സിങ് ഹോമിലെത്തിച്ചു, ആരുമറിയാതെ ശുചിമുറിയിൽ പ്രസവിച്ച് നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞു, രക്തത്തിൽ കുളിച്ചുകിടക്കുന്ന പെൺകുഞ്ഞിനെ കണ്ടെത്തിയത് അതുവഴി പോയ വഴിയാത്രികൻ, ആശുപത്രിയിലെത്തിച്ചെങ്കിലും ...
08 Nov 2026