BREAKING NEWS

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ, മലയാള സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടം- മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിലെത്തിച്ച മഹാ പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, പത്രാധിപർ, സാംസ്‌കാരിക നായകൻ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും മേഖലകളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എംടി വാസുദേവൻ നായർ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചത്. വള്ളുവനാടൻ നാട്ടുജീവിത സംസ്‌കാരത്തിൽ വേരുറപ്പിച്ചുനിന്നാണ് ലോകത്തിന്റെ ചക്രവാളങ്ങളിലേക്ക് അദ്ദേഹം ഉയർന്നത്. അങ്ങനെ മലയാളികളുടെ വ്യക്തിമനസിനെ മുതൽ കേരളക്കരയുടെയാകെ സമൂഹമനസിനെ വരെ തന്റെ എഴുത്തുകളിലൂടെ എംടി അടയാളപ്പെടുത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എഴുത്തിന്റെ കുലപതി യാത്രയായി, എംടി ഇനി ദീപ്തസ്മരണ

ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്, എന്റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു, ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു- മമ്മൂട്ടി

കഥകളുടെ പെരുന്തച്ചനായിരുന്ന എംടി വാസുദേവൻ നായർ മലയാളഭാഷയെ ലോകത്തിന്റെ നെറുകയിലേക്ക്‌ കൈപിടിച്ചുയർത്തിയ മഹാനായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഴുതിയാലും തീരാത്ത കഥയായി, വായിച്ചാലും തീരാത്ത പുസ്തകമായി എംടിയുടെ ജീവിതം മലയാളി മനസുകളിൽ ചിരകാലം ജ്വലിച്ചുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാളം എന്ന വികാരത്താൽ കോർത്തിണക്കപ്പെട്ട എല്ലാ കേരളീയർക്കും ഏറ്റവും ദുഃഖകരമായ വാർത്തയാണിതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഒരു വഴിവിളക്കാണ് അണഞ്ഞുപോയത്. എപ്പോഴും മുന്നോട്ടുള്ള വഴികാട്ടിയിട്ടുള്ള ഒരാൾ. ഈ ശൂന്യത ഏറെക്കാലം നിലനിൽക്കുമെന്നും മന്ത്രി പറഞ്ഞു.

BREAKING NEWS
ആരോ കൊല്ലാന്‍ വരുന്നുണ്ട്......... ഷോപ്പില്‍ ഓടിക്കയറി ജീവനക്കാരിയുടെ വായ പൊത്തിപ്പിടിച്ചു, സൂപ്പര്‍ ഗ്ലൂ പുരട്ടി കൈ മേശയില്‍ ഒട്ടിച്ചു, പിന്നാലെ താലിമാല പൊട്ടിച്ച് ഓടാൻ ശ്രമം, യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍
05 Nov 2026
BREAKING NEWS
കരിപ്പൂർ സ്വർണക്കടത്ത് തട്ടിക്കൊണ്ടുപോകൽ നാടകം; ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്, കേസിൽനിന്ന് ഒഴിവാക്കി; ആസൂത്രണം ചെയ്തത് പ്രിയങ്കയും സുഹൃത്തും; നാലുപേർ റിമാൻഡിൽ
05 Nov 2026
BREAKING NEWS
'നീ പോ മോനെ ദിനേശാ'- സഞ്ജുവിനോട് സച്ചിൻ ടെൻഡുൽക്കർ; പിന്നാലെ ലാലേട്ടന്റെ മാസ് മറുപടി, ’ മോനെ സഞ്ജു...അടുത്ത ബൗളർ നിന്നെ കാത്തിരിക്കുന്നു'; സോഷ്യൽ മീഡിയയിൽ തരംഗം
05 Nov 2026
BREAKING NEWS
വി ഡി സതീശൻ സംഘി മുഖ്യമന്ത്രി, നുണകൾ സമൃദ്ധമായി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി അദ്ദേഹം മാറി, ആര്‍എസ്എസ് താല്പര്യം പാലിക്കുന്ന അടിമ, ചില നുണകൾ സത്യം പോലെയാണ് സതീശന്‍ പറയുന്നത്- പി രാജീവ്
05 Nov 2026