BREAKING NEWS

മദ്യപാന തർക്കം: കോളേജ് വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം, യൂട്യൂബർ മണവാളൻ പോലീസ് കസ്റ്റഡിയിൽ

· · 1 min read
Share: Copied!

തൃശൂർ: മദ്യപാന തർക്കത്തിൽ കോളേജ് വിദ്യാർഥികളെ ബൈക്കിൽ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട്യൂബർ മണവാളൻ പോലീസ് കസ്റ്റഡിയിൽ. കേരളവർമ്മ കോളേജ് വിദ്യാർഥികളെ കാർ അടിച്ചു കൊല്ലാൻ ശ്രമിച്ച കേസിലാണ് മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായെ പോലീസ് പിടികൂടിയത്.

കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിൾ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ. തുടർന്ന് ഇയാൾക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തൃശ്ശൂർ എരനല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷാൻ ഷാ എന്ന 26 കാരൻ. യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ് ഉള്ള മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലുടമയാണ് ഇയാൾ. കേരളവർമ്മ കോളേജിന് സമീപത്തു വച്ച് മദ്യപാന തർക്കത്തിലാണ് വിദ്യാർഥികളെ പിന്തുടർന്നെത്തി അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
എനിക്ക് എമിലിയെ കെട്ടിപ്പിടിക്കുക മാത്രമാണ് വേണ്ടത്… കാണുന്നതുവരെ ഞാൻ അത് വിശ്വസിക്കില്ല… 471 ദിവസങ്ങൾക്ക് ശേഷം ആ അമ്മമാർ തങ്ങളുടെ മക്കളെ നെഞ്ചോടു ചേർത്തു, ഇനി ഒരിക്കലും നടക്കില്ലെന്നു കരുതിയ സംഭവം, ഹമാസ് വിട്ടയച്ച മൂന്നുപേർ നാട്ടിലെത്തി

മുഹമ്മദ് ഷഹീൻ ഷായും സുഹൃത്തുക്കളും സംഘം ചേർന്ന് മദ്യപിച്ചശേഷം കാറിൽ വരുകയായിരുന്നു. ഇതിനിടെ രണ്ട് കോളേജ് വിദ്യാർഥികളുമായി വാക്കുതർക്കമുണ്ടായി. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥികളെ മണവാളനും സംഘവും കാറിൽ പിന്തുടരുകയായിരുന്നു. മണവാളനായിരുന്നു കാർ ഓടിച്ചത്. ഇതിനിടെ കാറുകൊണ്ട് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തി. സംഭവത്തിൽ കഴിഞ്ഞ മാസം 24നാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.

BREAKING NEWS
റോഡിലെങ്ങും ചിതറിത്തെറിച്ച നിലയിൽ അരിയും സാധനങ്ങളും, കണ്ണുനിറയ്ക്കും കാഴ്ച; ‘ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ ബെൻസ് കാറുമായി പുറത്തിറങ്ങിയത്; വലിയ മഴയായിരുന്നതിനാൽ റോഡ് കാണത്തില്ലായിരുന്നു‘; 17-കാരന്റെ മൊഴി
25 Oct 2026
BREAKING NEWS
‘ഗവർണറുടേത് അധികാരദുർവിനിയോഗം; പോകുന്ന പോക്കിൽ നിയമവിരുദ്ധ നീക്കം കൂടി’; രാഷ്ട്രപതിക്ക് ശുപാർശ അയച്ചതിൽ അർലേക്കർക്കെതിരെ പിണറായി
25 Oct 2026
BREAKING NEWS
ഇവിടെ എന്തെല്ലാം പ്രശ്‌നങ്ങളുണ്ട്. അതില്‍ ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകള്‍ എന്താണ്?? പിഎസ്‌സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കുകയാണ്- ടി പി രാമകൃഷ്ണന്‍
25 Oct 2026
BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026