BREAKING NEWS

‘ബോബി പ്രാകൃതനും കാടനും പരമനാറിയുമാണ്, അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ, അതു ലൈംഗിക സംസ്കാരമാണ്. കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി, ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി?’

· · 1 min read
Share: Copied!

ആലപ്പുഴ: ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും പരിഹസിച്ചും മുൻമന്ത്രി ജി സുധാകരൻ. അയാൾ വെറും പ്രാകൃതനും കാടനുമാണെന്നും പരമനാറിയുമാണ്. അയാൾക്ക് പണത്തിന്റെ അഹങ്കാരവുമാണെന്നും സുധാകരൻ പറഞ്ഞു. കായംകുളം എംഎസ്എം കോേളജിൽ പുസ്തകപ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

‘‘15 വർഷം മുൻപുതന്നെ ഞാൻ എന്റെ ഭാര്യയോടു പറഞ്ഞിരുന്നു, അവൻ പരമനാറി ആണെന്ന്. പണത്തിന്റെ അഹങ്കാരമാണ്. എന്തും ചെയ്യാം എന്നാണ്. അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ, അതു ലൈംഗിക സംസ്കാരമാണ്. കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി കേരളത്തിൽ. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയേനെ.
അഞ്ചു കുട്ടികൾക്ക് മുണ്ടിനീര്, ഒന്‍പതു മുതല്‍ 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

എവിടെപ്പോയി ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും? അയാൾ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യേണ്ടതല്ലേ? എന്നിട്ട് അറസ്റ്റ് ചെയ്തോ? പല സ്ത്രീകളെയും അയാൾ അപമാനിച്ചു അവർ ആരും അനങ്ങിയില്ല.

പലരും അയാളെ ഹീറോ ആയി കൊണ്ടുനടക്കുന്നു. അവർക്ക് പ്രത്യേകസംഘം ഉണ്ട്. നമ്മൾ എല്ലാത്തിനും മുന്നിലാണ് എന്ന് പറയുന്നവർക്ക് ഇതിൽ എന്താണ് പറയാനുള്ളത്. ഒരിക്കലും നമ്മൾ നമ്മളെപ്പറ്റി പറഞ്ഞ് അഹങ്കരിക്കാൻ പാടില്ല. നമ്മൾ ചില കാര്യങ്ങളിൽ മുന്നിലാണ്. ഉള്ള കാര്യങ്ങൾ പറഞ്ഞാൽ മതി. ഇല്ലാത്ത കാര്യങ്ങൾ എന്തിനാണ് ഉണ്ടാക്കി പറയുന്നത്. പൊങ്ങച്ചം പറച്ചിലും പൊള്ള വാചകവും ലോകചരിത്രത്തിൽ ഇടം പിടിക്കില്ല. പറയുന്ന ദിവസമേ ഉള്ളൂ അതിന്റെ ആയുസ്സ് എന്നും സുധാകരൻ പറഞ്ഞു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026