BREAKING NEWS

പ്രിയങ്കയ്ക്ക് സംഭവിച്ചത് അറിവില്ലായ്മയോ, അതോ നാവു പിഴയോ? ലോക്സഭയിലെ കന്നി പ്രസംഗത്തിൽ ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി, ഭരിക്കുന്നത് കോൺ​ഗ്രസാണ് ബിജെപിയല്ലെന്ന് മറുപടി, താൻ വിമർശിച്ചതു കേന്ദ്ര സർക്കാരിനേയെന്ന് പ്രിയങ്ക

· · 1 min read
Share: Copied!

ന്യൂഡൽഹി: ലോക്സഭയിലെ കന്നി പ്രസംഗത്തിൽ സ്വന്തം പാർട്ടി ഭരിക്കുന്ന ഹിമാചൽ പ്രദേശ് സർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇതിനു പിന്നാലെ ഹിമാചലിൽ കോൺഗ്രസാണ് പാർട്ടിയാണ് ഭരിക്കുന്നതെന്ന കാര്യം പോലും പ്രിയങ്കയ്ക്ക് അറിയില്ലെന്ന പരിഹാസവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. സഹോദരനായ രാഹുൽ ഗാന്ധിയെ പോലെ പ്രിയങ്കയുടെയും അവബോധമില്ലായ്മയാണ് ഇതിലൂടെ വ്യക്തമായതെന്നും രാഷ്ട്രീയ സർക്കസ് തുടങ്ങിയിട്ടേയുള്ളു എന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.

എന്നാൽ താൻ വിമർശിച്ചത് കേന്ദ്ര സർക്കാരിനേയാണെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. പ്രാദേശിക കർഷകരുടെ ചെലവിൽ ഹിമാചൽ പ്രദേശ് സർക്കാർ മുൻനിര വ്യവസായികളെ സഹായിക്കുകയാണെന്നായിരുന്നു ഭരണഘടനയെ കുറിച്ചുള്ള ചർച്ചയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ പ്രിയങ്കയുടെ ആരോപണം. രാജ്യത്തെ കർഷകർ ഒറ്റപ്പെട്ടിരിക്കുകയാണ്. അവർ ദൈവത്തിന്റെ കാരുണ്യത്തിലാണ് ജീവിക്കുന്നതെന്നും ഹിമാചലിൽ ഇന്ന് എന്ത് നിയമങ്ങൾ ഉണ്ടാക്കിയാലും അതെല്ലാം മുൻനിര വ്യവസായികൾക്ക് അനുകൂലമാണെന്നും പ്രിയങ്ക പറഞ്ഞു.

ഇതോടെയാണ് ഹിമാചൽ പ്രദേശിലെ സർക്കാർ കോൺഗ്രസിന്റേതാണെന്നും പറഞ്ഞ് ബിജെപി അംഗങ്ങൾ രം​ഗത്തെത്തിയത്. കേന്ദ്രസർക്കാരിനെതിരെയാണ് തന്റെ വിമർശനമെന്നും അദാനിയെ സംരക്ഷിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും പ്രിയങ്ക തിരിച്ചടിച്ചു. പക്ഷെ സ്വന്തം സർക്കാരിനെ വിമർശിച്ചതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രിയങ്ക ഗാന്ധിയെ പരിഹസിച്ച് ട്രോളുകളും വന്നും തുടങ്ങിയിട്ടുണ്ട്.
​ഗൂ​ഗിൾ മാപ്പ് നോ​ക്കിയാണ് ദേശീയപാത അഥോറിറ്റി റോഡ് നിർമിക്കുന്നത്…!! കോൺട്രാക്ടർമാരാണ് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്..!! അവിടെ എഞ്ചിനീയർമാർക്ക് ഒരു സ്ഥാനവുമില്ല.., അപകടത്തിന് കാരണം റോഡ് നിർമാണത്തിലെ പാളിച്ചയെന്നും മന്ത്രി ​ഗണേഷ് കുമാ‍ർ

മകൾക്കായി നീതി നടപ്പിലാക്കാൻ കുവൈത്തിൽ നിന്ന് പറന്നിറങ്ങി പിതാവ്, 12 കാരിയായ മകളെ പീഡിപ്പിച്ച ബന്ധുവിനെ ഇരുമ്പുദണ്ഡിന് അടിച്ച് കൊലപ്പെടുത്തി, സ്വയം നിയമം നടപ്പിലാക്കിയത് പോലീസ് പ്രതിയെ ഉപദേശിച്ചു വിട്ടയച്ചതോടെ

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026