BREAKING NEWS

പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്ന് മാസം വൈകിപ്പിച്ചു..!!! നവംബർ 13നാണ് സംസ്ഥാന സർക്കാർ വിശദമായ നിവേദനം നൽകിയത്… !!! വയനാട് സഹായത്തിന് നേരിട്ട് കണ്ട പ്രിയങ്കയ്ക്ക് അമിത് ഷായുടെ മറുപടി….

· · 1 min read
Share: Copied!

ന്യൂഡൽഹി: വയനാടിനു ദുരന്ത സഹായം വൈകുന്നതില്‍ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പ്രിയങ്ക ഗാന്ധി നേരിട്ടുകണ്ട് സമർപ്പിച്ച നിവേദനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി. സംസ്ഥാനം വിശദ നിവേദനം നൽകിയത് നവംബർ 13ന് മാത്രമെന്ന് അദ്ദേഹം ആവർത്തിച്ചു.

വയനാട് ദുരന്തത്തിൽ റിപ്പോർട്ട് നൽകുന്നതിൽ കേരളം വലിയ കാലതാമസം വരുത്തി. പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും മൂന്നരമാസം വൈകിപ്പിച്ചു. ദുരന്ത സമയത്ത് കേരളത്തിന് എല്ലാ സഹായവും നല്‍കി. നിരന്തരം മുഖ്യമന്ത്രിയുമായി സംസാരിക്കുകയും സേനകളെ നൽകുകയും ചെയ്തു. കേരളത്തിന് ഉചിതമായ സഹായം നല്‍കുമെന്നും നിവേദനം സെക്രട്ടറിമാരുടെ സമിതി പരിശോധിക്കുകയാണെന്നും അമിത് ഷായുടെ കുറിപ്പില്‍ പറയുന്നു.

ദുരന്തങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് അമിത് ഷായുടെ കുറിപ്പ് എക്സിൽ പങ്കുവച്ച പ്രിയങ്ക പറഞ്ഞു. ദുരന്തങ്ങളുടെ ഇരകളെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളിൽ‌ മാനവികതയ്ക്കും അനുകമ്പയ്ക്കും മുൻഗണന നൽകണം. വയനാട്ടിലെ ജനങ്ങൾ സംസ്ഥാന-കേന്ദ്ര സർക്കാരുകളെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. അവർക്ക് ഒഴിവുകഴിവുകളല്ല ആവശ്യം. അവരുടെ ജീവിതം അന്തസ്സോടെ പുനർനിർമിക്കാൻ അടിയന്തര സഹായം ആവശ്യമാണ്.

മുറിവുണക്കാനും ജീവിതം പുനർനിർമിക്കാനും സർക്കാരിന്റെ എല്ലാ തലങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഇന്ത്യ ഏറ്റവും ശക്തമായി നിലകൊള്ളും. കേന്ദ്രവും സംസ്ഥാനവും മുന്നിട്ടിറങ്ങി വയനാട്ടിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ദിലീപിന് ശബരിമലയിൽ എങ്ങനെ വിഐപി പരിഗണന കിട്ടി..? വിഷയം ചെറുതായി കാണാനാകില്ല…!!! ദർശനം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് കോടതി…!!

എത്ര ലക്ഷം കോടിയും നല്‍കാന്‍ കേന്ദ്രം തയ്യാർ..!!! 5000 കോടി സംസ്ഥാനം നൽകി… ഇനി നൽകാൻ പറ്റില്ലെന്ന് പിണറായി…!!! ജി.എസ്.ടി. വേണ്ടെന്നുവെച്ചാല്‍ സ്ഥലമേറ്റെടുപ്പിനുള്ള സംസ്ഥാന വിഹിതം നല്‍കേണ്ട…!!! പ്രതിവിധി നിർദേശിച്ച് ഗഡ്കരി

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026