BREAKING NEWS

പ്രണയം അതിര് കടന്നപ്പോൾ പൊല്ലാപ്പായി..!!! പാകിസ്ഥാനിലെ റാണിയുമായി ഫേസ്ബുക്ക് വഴി പ്രണയം..!! വിവാഹം കഴിക്കാൻ രേഖകളില്ലാതെ അതിർത്തി കടന്ന് ഇന്ത്യൻ യുവാവ്…!! യുവതി കൈവിട്ടതോടെ യുവാവ് ജയിലിൽ…!!

· · 1 min read
Share: Copied!

ലാഹോർ: ഫേസ്ബുക്ക് വഴി പാകിസ്ഥാൻ യുവതിയുമായി പ്രണയത്തിലായ ഇന്ത്യൻ യുവാവ് കുടുങ്ങി. യുവാവ് അനധികൃതമായി അതിർത്തി കടന്നതിന് പിന്നാലെ പാക് ജയിലിൽ. ഉത്തർപ്രദേശിലെ അലി​ഗഢ് സ്വദേശിയായ ബാദൽ ബാബു (30)വാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക് യുവതിയെ വിവാഹം കഴിക്കാനായി പാകിസ്ഥാൻ അതിർത്തി കടന്നത്. തുടർന്ന് യുവതി വിവാഹം കഴിക്കാൻ താതപര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മണ്ഡി ബഹാവുദ്ദീൻ ജില്ലയിൽ വെച്ചായിരുന്നു അറസ്റ്റ്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സന റാണി എന്ന യുവതിയെ തേടിയാണ് ബാദൽ ബാബു അതിർത്തി കടന്നത്. എന്നാൽ രണ്ടര വർഷമായി തങ്ങൾ സുഹൃത്തുകൾ മാത്രമാണെന്നും വിവാഹ​ത്തിന് തനിക്ക് താല്‍പര്യമില്ലെന്നും യുവതി പൊലീസിനെ അറിയിച്ചു. ആ​ഗ്സറ്റിലാണ് ബാദൽ ബാബു യുവതിയെ കാണാൻ വീട് വിട്ടിറങ്ങിയത്. തുടർന്ന് രേഖകളിലാതെ ഇയാൾ അതിർത്തി കടക്കുകയായിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജനുവരി 10 ന് കേസ് വീണ്ടും പരി​ഗണിക്കും.

സമൂഹമാധ്യമം വഴിയായിരുന്നു യുവതിയുമായി പ്രണയത്തിലായതെന്നും അവരെ നേരിൽ കാണണമെന്ന ആഗ്രഹത്തില്‍ വിസയോ യാത്രാ രേഖകളോ ഇല്ലാതെയാണ് രാജ്യത്തേക്ക് കടന്നതെന്നും ചോദ്യം ചെയ്യലില്‍ ബാദല്‍ ബാബു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. യാത്രാരേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് ഡിസംബർ 27നായിരുന്നു ബാദലിനെ അറസ്റ്റ് ചെയ്തത്.

1946ലെ പാകിസ്താൻ ഫോറിനേഴ്‌സ് ആക്ടിൻ്റെ 13, 14 വകുപ്പുകൾ പ്രകാരമാണ് കേസടുത്തിരിക്കുന്നത്. തുടർന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2025 ജനുവരി 1ന് വീണ്ടും കോടതിയില്‍ ഹാജരാകണം.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നാണ്‌ ഇയാളെ പോലീസ് പിടികൂടിയത്. പോലീസ് അറസ്റ്റ് ചെയ്ത ശേഷം ബാദല്‍ ബാബു തന്റെ പ്രണയകഥ പോലീസിനോട് പറഞ്ഞു. 21കാരിയായ സന റാണിയുമായി രണ്ടര വര്‍ഷത്തെ ഫെയ്‌സ്ബുക്ക് സൗഹൃദം ഇയാള്‍ക്കുണ്ട്. എന്നാല്‍ ബാദല്‍ ബാബുവിനെ വിവാഹം ചെയ്യാന്‍ താത്പര്യമില്ലെന്നാണ് സന റാണി പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് സനയുടെ വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ടുനല്‍കിയ മൊഴിയാണോ എന്ന് കാര്യത്തില്‍ വ്യക്തതയില്ല.

ബാദൽ മുമ്പ് രണ്ട് തവണ ഇന്ത്യ-പാക് അതിർത്തി കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് മൂന്നാമത്തെ ശ്രമത്തിലാണ് ഇയാൾ പാകിസ്താന്‍ അതിര്‍ത്തി കടന്നത്. മണ്ടി ബഹാവുദ്ദീനിൽ എത്തി യുവതിയെ കണ്ടുമുട്ടുകയും ചെയ്തു. ബാദല്‍ ബാബുവിന്റെ പാകിസ്താനിലേക്കുള്ള അനധികൃത പ്രവേശനം പ്രണയിനിയെ കാണുന്നതിനാണോ അതോ മറ്റെന്തെങ്കിലും പ്രേരണകള്‍ ഉണ്ടോയെന്നാണ് അധികൃതര്‍ അന്വേഷിച്ച് വരികയാണ്.

ഇതാദ്യമായിട്ടല്ല പാകിസ്താന്‍- ഇന്ത്യന്‍ പ്രണയജോഡികളുടെ വാര്‍ത്തകള്‍ ശ്രദ്ധ നേടുന്നത്. നാളുകള്‍ക്ക് മുന്‍പ് അഞ്ജു എന്ന ഇന്ത്യന്‍ യുവതി പാകിസ്താന്‍ യുവാവുമായി പ്രണയത്തിലായി. അഞ്ജു പാകിസ്താനിലെത്തി കാമുകനെ വിവാഹം കഴിച്ച് ജീവിക്കുകയാണിപ്പോള്‍.

കഴിഞ്ഞ വര്‍ഷം പാകിസ്താനില്‍ നിന്ന് തന്റെ കാമുകനെ തേടി ഇന്ത്യയിലെത്തിയ വിവാഹിതയായ സീമ ഹൈദരും വാര്‍ത്തയായിരുന്നു. പബ്ജി ഗെയിമിങ്ങിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

നിരോധനാജ്ഞ ലംഘിച്ച നടി ഖുശ്ബു അറസ്റ്റിലായി…!! ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചതിനാണ് മഹിളാ മോർച്ച സംഘത്തെ അറസ്റ്റ് ചെയ്തത്…!!!

കൗമാരം കലിപ്പിലാണ്! ഫ്‌ളാറ്റ് സമുച്ചയത്തിലെ കുട്ടികള്‍ തമ്മില്‍ അടി…, പടക്കമെറിഞ്ഞ് മറുപടി…!! പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കസ്റ്റഡിയില്‍

Facebook love UP youth crossed Pakistan border illegally girl says no interest in marriage

BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026
BREAKING NEWS
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 14 ലക്ഷത്തിൽ നിന്ന് 17.5 ലക്ഷമാക്കി; പാമ്പുകടിയേറ്റുള്ള മരണത്തിന് അഞ്ചുലക്ഷം
25 Oct 2026
BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026