BREAKING NEWS

പോലീസിന്റെ നി​ഗമനം ശരി, വളപട്ടണത്തെ മോഷണത്തിനു പിന്നിൽ അയൽവാസി, യുവാവിന്റെ വീട്ടിലെ കട്ടിലിനടിയിൽനിന്ന് പണവും 300 പവൻ സ്വർണവും കണ്ടെടുത്തു

· · 1 min read
Share: Copied!

കണ്ണൂർ: വളപട്ടണം മന്നയിലെ അരി മൊത്ത വ്യാപാരി കെപി അഷറഫിന്റെ വീട്ടിൽ നടന്ന മോഷണത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. അഷറഫിന്റെ വീട്ടിൽ നിന്ന്ഒരു കോടി രൂപയും 300 പവനും കവർന്ന കേസിൽ അയൽവാസിയായ കൊച്ചു കൊമ്പൽ വിജേഷ് (30) നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കവർച്ച ചെയ്ത പണവും ആഭരണങ്ങളും വെൽഡിങ് തൊഴിലാളിയായ വിജേഷിന്റെ വീട്ടിലെ കട്ടിലിനടിയിൽനിന്ന് പോലീസ് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

അയൽവാസിയായ യുവാവിനെ സംശയം തോന്നിയ പോലീസ് ഞായറാഴ്ച രാവിലെ പ്രതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പിന്നീട് വൈകിട്ട് പോലീസ് സ്റ്റേഷനിലെത്തി തിരിച്ച് വാങ്ങാൻ പോലീസ് ആവശ്യപ്പെട്ടു. ഇത് വാങ്ങാൻ എത്തിയപ്പോഴാണ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.

മോഷണം നടന്നയുടനെ വീടുമായി നല്ല പരിചയമുള്ളയാളാണ് കവർച്ച നടത്തിയതെന്ന് പോലീസ് മനസിലാക്കിയിരുന്നു. പിന്നാട് ഈ നി​ഗമനത്തെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം.

അഷ്‌റഫും കുടുബവും വീട് പൂട്ടി മധുരയിലെ വിരുത് നഗറിൽ വിവാഹത്തിൽ പങ്കെടുക്കാൻ നവംബർ 19- ന് രാവിലെ വീട് പൂട്ടി പോയതായിരുന്നു. 24-ന് രാത്രി തിരിച്ചെത്തിയപ്പോഴാണ് വീടിന്റ ജനൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ലോക്കറിൽ സൂക്ഷിച്ച പണവും ആഭരണവും കവർന്നത് അറിയുന്നത്.

BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026
BREAKING NEWS
12കാരിക്ക് മൊബൈൽ ഫോൺ വാങ്ങിനൽകി; കാമുകനെ വീട്ടിലെത്തി കുത്തിക്കൊന്ന് പിതാവ്, 50കാരൻ അറസ്റ്റിൽ
02 Nov 2026