BREAKING NEWS

പോര് താല്‍ക്കാലികമായി മാറ്റി വെച്ചു, സര്‍ക്കാര്‍ നടത്തുന്ന ഓണം വാരാഘോഷ പരിപാടിയില്‍ ഗവര്‍ണര്‍ പങ്കെടുക്കും ; രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ഷണിച്ച് മന്ത്രിമാര്‍, ഓണക്കോടിയും കൈമാറി

· · 1 min read
Share: Copied!

തിരുവനന്തപുരം: സര്‍ക്കാര്‍ നടത്തുന്ന ഓണം വാരാഘോഷ പരിപാടിയിലേക്ക് ഗവര്‍ണറെ ക്ഷണിച്ച് മന്ത്രിമാര്‍. സര്‍ക്കാറിന് വേണ്ടി മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും ഗവര്‍ണറെ രാജ്ഭവനിലെത്തി ക്ഷണിക്കുകയും ഓണക്കോടി കൈമാറുകയും ചെയ്തു. ഇതോടെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍-രാജ്ഭവന്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഓണം വാരാഘോഷത്തിന് ഗവര്‍ണറെ ക്ഷണിക്കാത്തത് സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് മന്ത്രിമാരെത്തി ഗവര്‍ണറെ ക്ഷണിച്ചത്. ഇതോടെയാണ് ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്. ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുത്ത് ഓണം ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് നിര്‍വഹിക്കുമെന്ന് അറിയിച്ചതായും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

നാളെ മുതല്‍ ഈ മാസം ഒമ്പത് വരെയാണ് ഓണം വാരാഘോഷം. നാളെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷ ങ്ങള്‍ക്ക് തിരിതെളിക്കുക. സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, തമിഴ് നടന്‍ ജയം രവി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മൂന്ന് വേദികളിലായി നടക്കുന്ന ആഘോഷപരിപാടികളില്‍ ആയിരത്തോളം പരമ്പരാഗത കലാകാരന്മാര്‍ അണിനിരക്കും.

BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026