BREAKING NEWS

പൊലീസ് വണ്ടി ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമം; പെട്രോൾ ടാങ്കിൽ ഒളിപ്പിച്ച 100 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: കോവളം ബൈപ്പാസ് ജങ്ഷനിൽ 100 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ശ്രീകാര്യം സ്വദേശി അനന്തു കൃഷ്ണൻ (31), തുമ്പ സൗത്ത് തുമ്പ സ്വദേശി തോമസ് ടെറി (29) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. പെട്രോൾ ടാങ്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.

ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് അനന്തു കൃഷ്ണനെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിൽനിന്ന് കാറിൽ കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്നും പൊലീസ് പറയുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം പ്രതികൾ സഞ്ചരിച്ച കാർ പിന്തുടരുകയായിരുന്നു. കോവളം ബൈപ്പാസ് ജങ്ഷനിൽ എത്തിയപ്പോൾ പൊലീസ് വാഹനം ഉപയോഗിച്ച് കാർ തടയാൻ ശ്രമിച്ചു.

എന്നാൽ കാർ നിർത്തിയശേഷം പ്രതികൾ വീണ്ടും പിന്നോട്ടെടുത്ത് പൊലീസ് വാഹനത്തിലും ഡാൻസാഫിന്റെ സ്വകാര്യ വാഹനത്തിലും ഇടിക്കുകയായിരുന്നു. തുടർന്ന് നിർത്താതെ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പൊലീസ് പിന്തുടർന്നു. സാഹസികമായാണ് പിന്നീട് പ്രതികളെ പിടികൂടിയത്.

കാറിൽ നടത്തിയ പരിശോധനയിലാണ് പെട്രോൾ ടാങ്കിൽ ഒളിപ്പിച്ച നിലയിൽ 100 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. സംഭവത്തിൽ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

 

 

BREAKING NEWS
'വെടിവച്ചവന് കുഴപ്പമില്ല; വെടിയൊച്ച കേട്ട ഞാനാണോ തെളിയിക്കേണ്ടത്?', കെ.പി. ഉദയഭാനുവിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീനാദേവി കുഞ്ഞമ്മ
23 Oct 2026
BREAKING NEWS
കൊച്ചിയിൽ ലഹരികടത്തിയ വാഹനം പിന്തുടർന്ന പൊലീസുകാരെ കാറിടിപ്പിച്ച് വീഴ്ത്തി , രണ്ട് പൊലീസുകാർക്ക് പരിക്ക്, ഡാൻസാഫ് സംഘം പിന്തുടർന്ന അതേ വാഹനം റിവേഴ്സെടുത്ത് തട്ടിയിട്ടു, ഒരാൾ കസ്റ്റഡിയിൽ; . 32 ഗ്രാം എംഡിഎംഎ കണ്ടെത്തി
23 Oct 2026
BREAKING NEWS
’പ്രിയങ്കയ്ക്ക് രാഹുലിലുള്ള വിശ്വാസം നഷ്ടമായി; മകനെ നൈസായിട്ട് രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്; റെയ്ഹാൻ വാദ്രയുടെ ഫോട്ടോപ്രദർശന വിവാദത്തിൽ രാഹുൽ മൗനം പാലിക്കുന്നത് കണ്ടോ?’: ആരോപണമുയർത്തി ബിജെപി
23 Oct 2026
BREAKING NEWS
രാത്രിയിൽ വിളിച്ചിട്ടും കുഞ്ഞ് പ്രതികരിക്കുന്നില്ലെന്നും മൂക്കിലൂടെ കഫം വരുന്നുണ്ടെന്നും പറഞ്ഞ് ആശുപത്രിലെത്തിച്ചു; എന്നാൽ മർദിച്ചവശനിലയിലായതെന്ന് കണ്ടെത്തി; നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: മാതാപിതാക്കൾ അറസ്റ്റിൽ; പിതാവിനെതിരെ കൊലക്കുറ്റം
23 Oct 2026