BREAKING NEWS

പശുവും ചത്ത്, മോരിന്റെ പുളിപ്പും പോയി, പക്ഷെ എയിംസിൽ നിന്ന് പിടിവിടാതെ കേരളത്തിന്റെ എംപി, ഇനിയും സമയമുണ്ട്, ആലപ്പുഴയിൽ കിട്ടില്ലെങ്കിൽ തൃശൂരിൽ നേടണം… ബജറ്റിൽ എയിംസ് എവിടെ? മാധ്യമപ്രവർത്തകർ, 2016 ൽ പ്രഖ്യാപിച്ചല്ലോ- സുരേഷ് ​ഗോപി, മറ്റേ മോൻ എന്ന് പറഞ്ഞത് വേറൊരു പേര് കിട്ടാത്തതുകൊണ്ട്…

· · 1 min read
Share: Copied!

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും എയിംസ് വാഗ്ദാനവുമായി സുരേഷ് ഗോപി. കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്റെ നിലപാടാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്നും പറഞ്ഞു.

അതേസമയം ഇനിയും സമയമുണ്ട് എന്നാണ് സുരേഷ് ഗോപിയുടെ പുതിയ ടാഗ്ലൈൻ. സംസ്ഥാന സർക്കാർ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കുമെന്ന് സുരേഷ് ഗോപിയുടെ ഉറപ്പുമെത്തി. എയിംസ് വരാൻ കേരളം എന്ത് ചെയ്‌തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വെച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമർശിച്ചു.

ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. അതുപോലെ മറ്റേ മോൻ പരാമർശത്തിലും സുരേഷ് ഗോപി വിശദീകരണം നൽകി. മറ്റേ മകൻ എന്നാണ് ഉദ്ദേശിച്ചത്. പേര് കിട്ടാത്തത് കൊണ്ട് അങ്ങനെ പറഞ്ഞു എന്നേ ഉള്ളു. ശബരിമല കൊടിമര പ്രതിഷ്ഠയ്ക്ക് സംഭാവന നൽകിയ വിഷയത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. ഭക്തജനങ്ങളെ സംബന്ധിച്ച് കൊടിമരം പുനർനിർമ്മാണം വലിയ കാര്യമാണ്. കൊടിമരം പുനസ്ഥാപിക്കണമെന്ന് ദേവപ്രശ്‌നത്തിൽ തെളിഞ്ഞു. എന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണം എന്ന് ആഗ്രഹിച്ചു. വീട്ടിൽ നിന്നുള്ള സ്വർണ്ണം ഭീമയിൽ കൊണ്ട് കൊടുത്താണ് 24 കാരറ്റ് സ്വർണ്ണമാക്കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് സമ്മർദ തന്ത്രമിറക്കിയത് പാക്കിസ്ഥാൻ, ആ തീരുമാനം സൈനായി ബം​ഗ്ലാദേശിന്റെ തലയിൽവച്ച് യു- ടേണടിച്ചത് പാക്കിസ്ഥാൻ… ഇപ്പോഴിതാ ഇന്ത്യയ്ക്ക് തന്നെ നേരിടാൻ പേടിയാണെന്ന ഡയലോ​ഗുമായി അടുത്ത രം​ഗപ്രവേശം… ‘അവർ എന്റെ ആക്ഷനെ എതിർക്കുന്നുണ്ടെങ്കിൽ അതിനർത്ഥം അവർക്ക് എന്നെ നേരിടാൻ ആശങ്കയുണെന്നാണ്’… പാക് സ്പിന്നർ ഉസ്മാൻ താരിഖ്

 

BREAKING NEWS
പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു, 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
വയനാട്ടിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു; 876 ജീവനക്കാരുടെ പരിശീലനം പൂർത്തിയായി
17 Oct 2026
BREAKING NEWS
മുന്നിലും പിന്നിലും ലോറി, മധ്യത്തിൽ സ്കൂട്ടർ യാത്രികർ... പിന്നിലുള്ള ലോറി അമിതവേ​ഗത്തിലെത്തി ദമ്പതികൾ സഞ്ചരിച്ച വാഹനമടക്കം മുന്നേപോയ വാഹനത്തിലേക്ക് ഇടിച്ചുകയറ്റി...രോ​ഗി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ദമ്പതികൾക്ക് അതിദാരുണ അന്ത്യം!! മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് മാറ്റാൻ കഴിയാത്ത വിധം വാ​ഹനത്ത...
17 Oct 2026
BREAKING NEWS
മാത്യു കുഴൽനാടന് ഭീഷണി, ‘സംരക്ഷണം നൽകണം’; പോലീസിന് പരാതി നൽകി
17 Oct 2026