BREAKING NEWS

നിജ്ജർ വധത്തിൽ അമിത് ഷായ്ക്ക് പങ്കെന്ന്; ഉത്തരവാദിത്തമില്ലാത്ത പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കും; കാനഡയ്ക്ക് താക്കീത് നൽകി ഇന്ത്യ

· · 1 min read
Share: Copied!

ന്യൂഡൽഹി: നിജ്ജർ വധത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഉത്തരവാദിത്തമില്ലാത്ത ഇത്തരം പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇന്ത്യ താക്കീത് നൽകി.

‘‘കനേഡിയൻ ഹൈക്കമ്മിഷൻ പ്രതിനിധിയെ കഴിഞ്ഞ ദിവസം ഞങ്ങൾ വിളിച്ചുവരുത്തിയിരുന്നു. 2024 ഒക്ടോബർ 29ന് ഒട്ടാവയിൽ നടന്ന പബ്ലിക് സേഫ്റ്റി ആൻഡ് നാഷനൽ സെക്യൂരിറ്റി സ്റ്റാൻഡിങ് കമ്മിറ്റിയുടെ നടപടികളെക്കുറിച്ച് ഒരു നയതന്ത്ര കുറിപ്പ് കൈമാറി. ആഭ്യന്തരമന്ത്രിയെ കുറിച്ച് സമിതിയിൽ മന്ത്രി ഡേവിഡ് മോറിസൺ നടത്തിയ അടിസ്ഥാന രഹിതമായ പരാമർശത്തിൽ ഇന്ത്യൻ സർക്കാർ ശക്തമായി പ്രതിഷേധിക്കുന്നതായി അറിയിച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

കാനഡയിൽ നടന്ന സിഖ് വിഘടനവാദികളെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ അമിത് ഷാ ആണെന്ന് കാനഡ ആരോപിച്ചതായി രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

നിജ്ജർ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുളള നയതന്ത്രബന്ധം വഷളായിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത പ്രസ്ഥാവനയുമായി ഡേവിഡ് മോറിസണെത്തിയത്.

ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്ന് ഇന്ത്യ കഴിഞ്ഞ മാസം ഹൈക്കമ്മിഷണർ സഞ്ജയ് വർമയെ തിരിച്ചുവിളിച്ചിരുന്നു. അതോടൊപ്പം ആറു കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ പുറത്താക്കിയിരുന്നു.

BREAKING NEWS
’ഇന്ത്യയുടെ 36 റഫാൽ വിമാനങ്ങളിൽ നാലെണ്ണം കാണാനില്ല’, ബ്രിട്ടനിലെ ഫ്ളൈറ്റ് ഗ്ലോബൽ റിപ്പോർട്ട്; കണക്കുകൾ തള്ളി വ്യോമസേനാ മുൻ ഉപമേധാവി;’പാകിസ്താൻ പ്രചാരണത്തിന്റെ ആവർത്തനം’
20 Nov 2026
BREAKING NEWS
’മുസ്ലിം ലീഗ് പ്രവർത്തകരായ ചില സാക്ഷികൾ വ്യാജമൊഴി നൽകാൻ തയ്യാറാകാതിരുന്നത് അവർ യഥാർത്ഥ സത്യവിശ്വാസികൾ ആയതുകൊണ്ടാണ്; ഒരു യഥാർത്ഥ വിശ്വാസിക്ക് മനഃസാക്ഷിക്ക് വിരുദ്ധമായി കള്ളസാക്ഷി പറയാൻ കഴിയില്ല; അതിനാലാണ് പ്രോസിക്യൂഷന്റെ പല നീക്കങ്ങളും പാളിപ്പോയത്’- പി.ജയരാജൻ
20 Nov 2026
BREAKING NEWS
വനിതാ ഇൻഫ്ലുവൻസർ തന്റെ വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും പങ്കുവച്ചു, വിവാഹ വാർത്തയറിഞ്ഞ് ആരാധകൻ അസ്വസ്തനായി, തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവിനെ മർദിച്ചുകൊന്നു, പിതാവടക്കം രണ്ട് പേർ അറസ്റ്റിൽ, യുവാവ് മുൻപും ഇൻഫ്ലുവൻസറുടെ വീട്ടിൽ വന്...
20 Nov 2026
BREAKING NEWS
വ്യാജപ്രചാരണക്കാരോട് ഒന്ന് മാത്രമേ പറയുന്നുള്ളൂ, GO TO YOUR CLASSES... മഹാരാജാസിലും കല്യാശ്ശേരിയിലും പയ്യന്നൂരിലും പോകാൻ തോന്നാത്ത പേടി എന്റെ സ്വന്തം മണ്ഡലമായ അങ്കമാലിയിൽ കഴിഞ്ഞ 7 കൊല്ലമായി KSU ഒറ്റക്ക് ഭരിക്കുന്ന കാലടി ശ്രീ ശങ്കര കോളേജിൽ പോകാൻ ഉണ്ടാകുമെന്ന് പറയാനും മാത്രം രാഷ്ട്രീയ ബോധമില്ലാത്ത...
20 Nov 2026