LATEST UPDATES

നടന്നത് തീവ്രവാദ പ്രവർത്തനം..!!! റഷ്യയിലേക്ക് കടന്നത് വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനാൽ… സ്വന്തം നേട്ടങ്ങൾക്കായി സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ല… സിറിയ വീണ്ടും സ്വതന്ത്രവുമാകുമെന്ന പ്രതീക്ഷയുള്ളതായും ബഷാർ അൽ അസദ്..!!!

· · 1 min read
Share: Copied!

മോസ്കോ: സിറിയയിൽ നടന്നത് തീവ്രവാദ പ്രവർത്തനമാണെന്ന് അട്ടിമറിക്ക് ശേഷം ആദ്യ പ്രതികരണവുമായി പുറത്താക്കപ്പെട്ട പ്രസിഡന്റ് ബഷാർ അൽ അസദ്. സിറിയ വിടാൻ നേരത്തേ തീരുമാനിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിറിയൻ പ്രസിഡൻസിയുടെ ടെലഗ്രാം ചാനലിലൂടെ പ്രസിഡന്റ് ബഷാർ അൽ അസദ് എന്ന പേരിലാണ് പ്രസ്താവന നടത്തിയത്. വ്യോമതാവളത്തിലേക്കു പോയെന്നു സ്ഥിരീകരിച്ച അസദ്, റഷ്യയിലേക്ക് കടന്നത് വ്യോമതാവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്നാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

‘‘സ്വന്തം നേട്ടങ്ങൾക്കായി സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ല. രാഷ്ട്രത്തെ സംരക്ഷിക്കാനും അതിന്റെ സ്ഥാപനങ്ങളെ പ്രതിരോധിക്കാനും അവസാന നിമിഷം വരെ തിരഞ്ഞെടുപ്പുകളെ ഉയർത്തിപ്പിടിക്കാനുമുള്ള സിറിയൻ ജനതയുടെ ഇച്ഛാശക്തിയിലും കഴിവിലും ഉറച്ച ബോധ്യമുണ്ട്.

രാഷ്ട്രം ഭീകരതയുടെ കൈകളിലേക്ക് വീഴുകയും അർഥവത്തായ സംഭാവന നൽകാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുമ്പോൾ, ഏതൊരു സ്ഥാനവും അർഥശൂന്യമാവും. എന്നിരുന്നാലും സിറിയയോടും ജനതയോടുമുള്ള അഗാധമായ അടുപ്പത്തെ അത് ഇല്ലാതാക്കില്ല, അതു സ്ഥാനമോ, സാഹചര്യമോ കൊണ്ട് ഇളക്കാനാകാത്ത ബന്ധമാണ്. സിറിയ വീണ്ടും സ്വതന്ത്രവുമാകുമെന്ന പ്രതീക്ഷയാൽ നിറഞ്ഞ ഒന്നാണത്.’’ – അസദ് പ്രസ്താവനയിൽ പറയുന്നു.

BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
റോഡ് അടക്കം കുത്തി പൊളിച്ച് പദ്ധതികള്‍ നടക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്, അതാണ് പറയാന്‍ ഉദ്ദേശിച്ചത്, ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, പിണറായി വിജയനെതിരായ വിവാദ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് എംഎല്‍എ സെബാസ്റ്റ്യന്‍ എം ജെ
14 Nov 2026
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026