BREAKING NEWS

‘തീരെ വയ്യ, ഞങ്ങളെ ഒന്നു ആശുപത്രിയിൽ എത്തിക്കണം’!! ആ ഫോൺ കേട്ട് ബന്ധുക്കളെത്തിയപ്പോൾ കണ്ടത് മരിച്ചു കിടക്കുന്ന മൂന്നുപേരെ, ഒരാൾ ​ഗുരുതരാവസ്ഥയിൽ, ആത്മഹത്യയ്ക്ക് പിന്നിൽ സാമ്പത്തിക ബാധ്യത?

· · 1 min read
Share: Copied!

കാസർകോട്: കാഞ്ഞങ്ങാട് അമ്പലത്തറ പറക്കളായിയിൽ ഒരുകുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയതിന് പിന്നിൽ കടുത്ത സാമ്പത്തികബാധ്യതയെന്ന് സൂചന. പറക്കളായിയിലെ കർഷകനായ ഗോപി(58), ഭാര്യ ഇന്ദിര (54), മകൻ രഞ്‌ജേഷ്(34) എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ചെ ആസിഡ് കുടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ മറ്റൊരു മകനായ രാകേഷ് (27) ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം മരിക്കുന്നതിനു മുൻപ് ഇവർ ബന്ധുവീടുകളിൽ പോകുകയും ക്ഷേത്ര ദർശനം നടത്തുകയും ചെയ്തതായി അയൽവാസികൾ പറഞ്ഞു. ഇന്നു പുലർച്ചെ മൂന്നിന് ഗോപിയുടെ സഹോദരന്റെ ഭാര്യയ്ക്ക് വന്ന ഫോൺ കോളിലാണ് വിവരമറിയുന്നത്. ഫോൺ വിളിച്ചത് രഞ്‌ജേഷാണെന്ന് കരുതുന്നു. തങ്ങൾക്കു തീരെ വയ്യ, ഒന്നു ആശുപത്രിയിൽ എത്തിക്കണം എന്നുമാത്രമാണ് പറഞ്ഞത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തിയപ്പോൾ മൂന്നുപേരും മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ രാകേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതിനിടെ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ഉറപ്പു പറയാനാകില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായാലേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും അമ്പലത്തറ ഇൻസ്‌പെക്ടർ കെ.പി. ഷൈൻ പറഞ്ഞു. രഞ്‌ജേഷും രാകേഷും നേരത്തെ ദുബായിലായിരുന്നു. രണ്ടുവർഷം മുൻപ് ഇരുവരും നാട്ടിലേക്ക് തിരിച്ചെത്തി ബിസിനസ് തുടങ്ങി. പലചരക്ക് സാധനങ്ങളുൾപ്പെടെ വീടുകളിലെത്തിച്ചു നൽകുന്നതായിരുന്നു ബിസിനസ്.

ഈ ബിസിനസ് വിജയിച്ചില്ലെന്നു മാത്രമല്ല വലിയ സാമ്പത്തിക ബാധ്യത ഇതുവഴി ഉണ്ടായെന്നും അറിയുന്നു. പിന്നീടു ഈ ബിസിനസ് നിർത്തി ഇവർ കൂലിപ്പണിക്ക് പോയിത്തുടങ്ങിയിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഇന്ത്യയ്ക്ക് അമേരിക്കയുടെ സൗജന്യം!! റഷ്യയിൽ എണ്ണ വാങ്ങുന്നത് നിർത്തിയാൽ ആ നിമിഷം തീരുവ 25%… ഇപ്പോൾ നടക്കുന്ന റഷ്യ- യുക്രൈൻ യുദ്ധം മോദിയുടെ യുദ്ധം പുടിന്റേതല്ല, സമാധാനത്തിന്റെ പാത ഡൽഹിയിലൂടെ മാത്രം- പീറ്റർ നവാരൊ

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026