Kerala

തിരക്കിൽ ഒരു മിനിറ്റ് ദർശനം നടത്തി..!! പത്ത് വർഷത്തിന് ശേഷം ശബരിമലയിൽ ദർശനം നടത്തി വി.ഡി. സതീശൻ…!! ഇതുവരെയുള്ള തീർഥാടന ഒരുക്കങ്ങൾ നല്ലതായിരുന്നു…, പരാതി ഇല്ലെന്നും പ്രതിപക്ഷനേതാവ്

· · 1 min read
Share: Copied!

സന്നിധാനം: പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം ശബരിമലയിൽ ദർശനം നടത്തി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അദ്ദേഹം മലകയറി ദർശനം നടത്തിയത്. സോപാനത്തെ ഒന്നാം നിരയിൽ മറ്റു തീർഥാടകർക്ക് ഒപ്പം ക്യൂ നിന്നാണ് അയ്യപ്പനെ കണ്ടു തൊഴുതത്. തിരക്കിൽ ഒരു മിനിറ്റ് കിട്ടി. വിഗ്രഹം ശരിക്കും കണ്ടു. അപ്പോഴേക്കും പിന്നിൽ നിന്നുള്ള തള്ളൽ വന്നു. പ്രസാദം വാങ്ങി. നേരെ മാളികപ്പുറത്ത് എത്തി ദർശനം നടത്തി.

തിരുവനന്തപുരം ലോ അക്കാദമിയിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി ശബരിമല ദർശനത്തിന് എത്തിയത്. കോളജ് യൂണിയൻ ചെയർമാൻ അരവിന്ദിന്റെ നൂറനാട്ടെ വീട്ടിൽ നിന്നാണ് കെട്ടു മുറുക്കി ആദ്യമായി ശബരിമല ദർശനം നടത്തുന്നത്. പിന്നീട് എറണാകുളത്തെ സുഹൃത്തുക്കൾക്ക് ഒപ്പവും ശബരിമല ദർശനം നടത്തി. കാൽ മുട്ടിന്റെ വേദന കാരണമാണ് 10 വർഷമായി എത്താൻ കഴിയാത്തത്. ഇപ്പോൾ കാൽമുട്ട് ശരിയായി. നടന്നു മല കയറുന്നതിനു പ്രയാസം ഉണ്ടായില്ല.

ഇതുവരെയുള്ള തീർഥാടന ഒരുക്കങ്ങൾ നല്ലതായിരുന്നു. പരാതി ഇല്ല, ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് കൂടും. അപ്പോൾ കൈവിട്ടു പോകാതെ ശ്രദ്ധിക്കണമെന്ന് ദേവസ്വം ബോർഡ് അംഗം എ.അജികുമാറുമായി നടത്തിയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയിൽ താൻ കൊണ്ടുവന്ന സബ്മിഷൻ കാരണമാണ് സ്പോട് ബുക്കിങ് പുനരാരംഭിക്കാൻ സാധിച്ചതെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.

അതേസമയം സതീശന് കൂടുതൽ സമയം തൊഴാൻ അനുവദിച്ചുവെന്ന് ആരോപണവും ഉയരുന്നുണ്ട്. വീഡിയോയിൽ മറ്റ് അയ്യപ്പഭക്തരെ പിന്നിലൂടെ പെട്ടന്ന് കടത്തിവിടുമ്പോൾ സതീശന് ഒരു മിനിട്ടോളം പ്രാർത്ഥിക്കാൻ അനുവാദം നൽകിയെന്നാണ് സോഷ്യൽമീഡിയയിൽ ഉയരുന്ന വിമർശനം.

 

BREAKING NEWS
കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; സിസിടിവിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നിർണ്ണായകമായി;പ്രണയതർക്കത്തിന്റെ പേരിൽ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി, മുഖ്യ പ്രതിയും 17 കാരൻ; പെൺകുട്ടിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
03 Nov 2026
BREAKING NEWS
പ്രിയങ്കയുടെ വളർച്ചയിൽ രാഹുലിന് ഭയമെന്ന് ബിജെപി; ‘ ഒതുക്കാൻ ശ്രമിക്കുന്നു ; കോൺഗ്രസിൽ രണ്ട് ചേരികൾ‘; പ്രതിഷേധ വേദികളിൽ എംപിമാർ പോലുമല്ലാത്ത നിരവധി പേർക്ക് സംസാരിക്കാൻ അവസരം നൽകിയിട്ടുംപ്രിയങ്കയെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം
03 Nov 2026
BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026