BREAKING NEWS

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടു…!!! വീട് വിറ്റ് 30 ലക്ഷം രൂപ ജെയ്സിക്ക് കിട്ടിയെന്ന് അറിഞ്ഞു…!! കടമായിട്ട് കിട്ടില്ലെന്ന് മനസ്സിലാക്കി അരുംകൊല ചെയ്തു…!! 85 ലക്ഷത്തിൻ്റെ കടം തീർക്കാൻ കാമുകി ഖദീജയും ഗിരീഷും നടത്തിയത് വൻ ആസൂത്രണം…!!!

· · 1 min read
Share: Copied!

കൊച്ചി: ഇടപ്പള്ലിക്കടുത്ത് കൂനംതൈയിലെ അപ്പാർട്മെന്റിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. അപ്പാർട്ട്മെൻ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ജെയ്സിയെ പ്രതികൾ കൊലപ്പെടുത്തിയത് മുപ്പതു ലക്ഷം രൂപ സ്വന്തമാക്കാൻ വേണ്ടിയാണെന്നാണ് റിപ്പോർട്ട്. പെരുമ്പാവൂർ ചുണ്ടക്കുഴി കൊറാട്ടുകുടി ജെയ്സി ഏബ്രഹാമാണു(55) 17ന് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. തൃക്കാക്കര മൈത്രിപുരം റോഡിൽ 11/347-എയിൽ ഗിരീഷ് ബാബു(45), എരൂർ കല്ലുവിള ഖദീജ (പ്രബിത–43) എന്നിവരെയാണു പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്താറുള്ള ജെയ്സിക്ക് അടുത്തിടെ വീട് വിറ്റു 30 ലക്ഷം രൂപയോളം ലഭിച്ച വിവരം പ്രതികൾ അറിഞ്ഞിരുന്നു. ജെയ്സി പുതിയ സ്വർണ വളകൾ വാങ്ങിയ വിവരവും ലഭിച്ചു. കടം ചോദിച്ചാൽ കിട്ടില്ലെന്ന് അറിയാവുന്നതു കൊണ്ടാണു കൊലപ്പെടുത്തി പണവും സ്വർണവും കവരാൻ ഇരുവരും തീരുമാനിച്ചത്.

പ്രതികൾ ഇരുവരും ഗൂഢാലോചന നടത്തി വൻ ആസൂത്രണത്തോടെയാണു കൊല നടത്തിയതെന്നു പൊലീസ് കണ്ടെത്തി. ഗിരീഷ് ബാബുവാണു കൊല നടത്തിയത്. ഖദീജയ്ക്ക് എതിരെ ഗൂഢാലോചന കുറ്റമാണുള്ളത്. കാക്കനാട് ഇൻഫോപാർക്കിലെ സ്ഥാപനത്തിൽ കസ്റ്റമർ സപ്പോർട്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു എംസിഎ ബിരുദധാരിയായ ഗിരീഷ് ബാബു. ലോൺ ആപ്പുകളിൽ നിന്നു വായ്പയെടുത്തു ധൂർത്തടിച്ചു ജീവിക്കുന്ന ഗിരീഷിന്റെ 85 ലക്ഷം രൂപയിലേറെ വരുന്ന കടബാധ്യത തീർക്കാനുള്ള പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.

കിടപ്പുമുറിയിൽ ഡംബെൽസ് കൊണ്ടു പലതവണ തലയ്ക്കടിച്ചും തലയണ കൊണ്ടു മുഖത്തമർത്തി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം കുളിമുറിയിൽ വലിച്ചു കൊണ്ടുവന്ന് ഇടുകയായിരുന്നു എന്നു പൊലീസ് പറയുന്നു. ഗിരീഷ് ബാബുവിന്റെ കാമുകിയാണു ഖദീജ. ഇരുവരുടെയും സുഹൃത്താണു കൊല്ലപ്പെട്ട ജെയ്സി. ഓൺലൈൻ ഡേറ്റിങ് ആപ് വഴി ജെയ്സിയെ ബന്ധപ്പെട്ടു ഫ്ലാറ്റിൽ പലവട്ടം വന്നിട്ടുള്ള ഗിരീഷ് ബാബു അവിടെ വച്ചാണു ഖദീജയെ പരിചയപ്പെടുന്നത്. ആവശ്യക്കാർക്ക് ഇത്തരത്തിൽ സ്ത്രീകളെ എത്തിച്ചു നൽകുന്ന ഏജന്റ് ആയിരുന്നു ജെയ്സി. ഗിരീഷ് ബാബുവും ഖദീജയും ക്രമേണ അടുത്ത സുഹൃത്തുക്കളായി.

17ന് രാവിലെ 10.20നാണു ഗിരീഷ് ബാബു അപ്പാർട്മെന്റിൽ എത്തിയത്. സിസിടിവിയിലൂടെ തിരിച്ചറിയാതിരിക്കാൻ ഹെൽമറ്റ് ധരിച്ചാണ് എത്തിയത്. കൊലപാതകത്തിനു ശേഷം ജെയ്സിയുടെ 2 സ്വർണ വളകളും 2 മൊബൈൽ ഫോണുകളും കൈക്കലാക്കി ഫ്ലാറ്റ് പുറത്തു നിന്നു പൂട്ടിയ ശേഷമാണു പ്രതി കടന്നത്.

പന്തീരാങ്കാവ് പീഡനം…!! യുവതി വീണ്ടും മർദനമേറ്റ നിലയിൽ..!! പരുക്കുകളോടെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു…!!! രാഹുൽ കസ്റ്റഡിയിൽ…

തൃക്കാക്കര എസിപി പി.എ.ബേബിയുടെ മേൽനോട്ടത്തിൽ 15 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. കളമശേരി ഇൻസ്പെക്ടർ എം.ബി.ലത്തീഫിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്ഐ സി.ആർ.സിങ്, എസ്ഐമാരായ സെബാസ്റ്റ്യൻ പി.ചാക്കോ, അരുൺകുമാർ, എഎസ്ഐമാരായ എ.ടി.അനിൽകുമാർ, കെ.എ.നജീബ്, സീനിയർ സിപിഒമാരായ മുഹമ്മദ് ഇസഹാക്ക്, വി.എസ്.ബിനു, എ.എസ്. അരുൺ, പി.എം.ഷമീർ , സിപിഒമാരായ മാഹിൻ, അബൂബക്കർ, വി.എ.ഷിബു , എൽ.കെ.അജേഷ് കുമാർ, ഷാജഹാൻ, ടി.എസ്.രാജേഷ് കുമാർ, ഷബ്ന ബി.കമൽ, സൈബർ സെൽ എസ്ഐ പ്രമോദ്, സിപിഒ അരുൺ എന്നിവരാണു പ്രതികളെ അറസ്റ്റ് ചെയ്തത്.

മൃതദേഹങ്ങൾ റോഡിൽ ചിതറി…!! ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് തടിലോറി പാഞ്ഞുകയറി കുട്ടികൾ ഉൾപ്പെടെ 5 പേർ മരിച്ചു..!! ഡ്രൈവർ മദ്യലഹരിയിലെന്ന് പൊലീസ്

മയക്കുമരുന്ന് ലഹരിയിൽ പോലീസ് ജീപ്പിനു മുകളിൽ കയറി യുവാവിന്റെ നൃത്തം, ഇറങ്ങാൻ പറഞ്ഞിട്ടും ഇറങ്ങാതെ വെല്ലുവിളിച്ച യുവാവിനെ തള്ളിത്താഴെയിട്ട് അറസ്റ്റ് ചെയ്ത് പോലീസ്

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026