BREAKING NEWS

ഡിസി ബുക്സ് ഉടമ രവി ഡിസി എ.കെ.ജി. സെൻ്ററിലെത്തി… എംവി ​ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി…!! ഇപിയുടെ ആത്മകഥ വിവാദത്തിന് പിന്നാലെയുള്ള സന്ദർശനം ലിറ്ററേച്ചർ ഫെസ്റ്റിവലിന് ക്ഷണിക്കാനെന്ന്…

· · 1 min read
Share: Copied!

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി ഡിസി ബുക്സ് ഉടമ രവി ഡി.സി. തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഡിസിയുടെ ലിറ്ററേച്ചർ ഫെസ്റ്റിവലിന് സിപിഎം സംസ്ഥാന സെക്രട്ടറിയെ ക്ഷണിക്കാനാണ് രവി ഡിസി എത്തിയത്. പി. ജയരാജൻ്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെ മുഖ്യമന്ത്രിയും സിപിഐഎമ്മും രൂക്ഷമായി വിമർശിച്ചിരുന്നു.

ഇ പി ജയരാജന്റെ ആത്മകഥാ വിഷയത്തിൽ ഡി സിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഈ വിഷയത്തിൽ ഇ പി ജയരാജൻ്റെ പരാതിയിൽ പൊലീസ് അന്വേഷണവും നടക്കുകയാണ്. ഇതിനിടിയിലാണ് ഡി സി രവി സിപിഐഎം സംസ്ഥാന സെക്രട്ടറിയെ സന്ദർശിച്ചിരിക്കുന്നത്.

ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ആത്മകഥ ഇനിയും എഴുതി പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. മാധ്യമങ്ങള്‍ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്.

‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പേരില്‍ പേരില്‍ ഡിസി ബുക്‌സ് ഇ പി ജയരാജന്റെ ആത്മകഥയുടെതെന്ന പേരില്‍ കവര്‍ചിത്രം പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ പുസ്തകത്തിലെ പേജുകളെന്ന പേരിൽ സിപിഐഎമ്മിനെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമുള്ള ഭാഗങ്ങൾ പുറത്ത് വന്നിരുന്നു.

പിന്നാലെ ആത്മകഥ നിഷേധിച്ച് ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തെ പൂര്‍ണമായും നിഷേധിച്ച ഇ പി ജയരാജന്‍ തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയിരുന്നു.

അച്ഛന്റെയും രണ്ടാനമ്മയുടേയും ക്രൂരതയുടെ ജീവിക്കുന്ന രക്തസാക്ഷി, കുഞ്ഞു ഷെഫീഖ് അനുഭവിച്ചത് സമാനതകളില്ലാത്ത കൊടീയ പീഡനം, ശരീരമാസകലം 151 മുറിവുകൾ, ഇരുമ്പുകമ്പി ചൂടാക്കി ദേഹമാസകലം പൊള്ളിച്ചു, മലദ്വാരത്തിൽ കമ്പികയറ്റി, തിളച്ചവെള്ളമൊഴിച്ച് ദേഹം പൊള്ളിച്ചു, കേസിൽ അനീഷയ്ക്ക് 10 വർഷം കഠിനതടവ്, ഷെരീഫിന് 7 വർഷവും തടവ്

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026