CINEMA

കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രവുമായി മമ്മൂട്ടി- ഗൗതം വാസുദേവ് മേനോൻ ടീം; ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രെയിലർ നാളെ എത്തും…!!! 23ന് തീയേറ്ററുകളിൽ…, കേരളത്തിൽ വിതരണം ചെയ്യുക ദുൽഖറിൻ്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്…

· · 1 min read
Share: Copied!

കൊച്ചി: മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ നാളെ റിലീസ് ചെയ്യും. ജനുവരി എട്ടിന് വൈകുന്നേരം 6 മണിക്കാണ് ട്രെയിലർ പുറത്ത് വരിക. ചിത്രത്തിന്റെ റിലീസ് തീയതി ന്യൂ ഇയർ അപ്‌ഡേറ്റായി പുറത്ത് വന്നിരുന്നു. 2025 ജനുവരി 23 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രം കൂടിയാണ് ‘ ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’. ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.

രസകരമായ ഒരു പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ ട്രൈലെർ റിലീസ് അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി- ഗോകുൽ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്സ് എന്ന ഡിറ്റക്റ്റീവ്സ് ഏജൻസിയുടെ പരസ്യമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. അണ്ടർ കവർ സർവീസ്, കാണാതായ ആളുകൾ, വസ്തുക്കൾ എന്നിവ കണ്ടെത്തുക, ഇൻഷുറൻസ് ക്ലെയിംസ് വെരിഫിക്കേഷൻ, മാട്രിമോണിയൽ വെരിഫിക്കേഷൻ, പ്രണയ ബന്ധങ്ങളിലെ സത്യങ്ങൾ അന്വേഷിക്കുക, തട്ടിപ്പ്- വഞ്ചന കേസുകൾ അന്വേഷിക്കുക എന്നതാണ് ഈ ഏജൻസിയുടെ സർവീസുകൾ എന്നാണ് പോസ്റ്ററിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുക. തമിഴിൽ വമ്പൻ ആക്ഷൻ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലർ ആണ് ഈ മമ്മൂട്ടി ചിത്രം. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായി പ്രധാനമായും ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ്‌ സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്ണു സുഗതൻ, പിആർഒ- ശബരി.

ഹണി റോസ് വളരെ ബുദ്ധിപരമായി മെയിൽ ഗെയ്‌സ്‌നെയും ലൈംഗീക ദാരിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്, നടിയെ കുറിച്ച് പരസ്യമായോ, രഹസ്യമായോ ‘ഇവർ എന്താണ് ഈ കാണിക്കുന്നതെന്ന് പരാമർശികാത്തവർ ഈ കൊച്ച് കേരളത്തിൽ ഉണ്ടോ?- നടി ഫറ ഷിബ്‌ല

ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് ഞാൻ ഉപമിച്ചിരുന്നു. അത് ശരിയാണ്…!!! ആ സമയത്ത് താരം പരാതി പറഞ്ഞിരുന്നില്ല… ഇപ്പോൾ പരാതിയുമായി വരാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബോബി ചെമ്മണൂർ…!!!

BREAKING NEWS
വിസിക്കെതിരെ അവതരിപ്പിച്ച 'ലൈറ്റ് മരിച്ചു' നാടകം ഇന്ന് സെക്രട്ടറിയറ്റ് നടയിൽ വീണ്ടും...കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി, നാളെ തുടങ്ങുന്ന പരീക്ഷ എഴുതാനാവില്ല!! സിംഗിൾ ബെഞ്ച് പരീക്ഷയെഴുതാൻ അനുമതി നൽകിയത് മതിയായ ഹാജരുണ്ടോയെന്ന് പോലും നോക്കാതെ- സർവകലാശാല!! ഉത്തരവ...
03 Nov 2026
BREAKING NEWS
ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം സർക്കാരിന് അഴിമതി നടത്താനെന്ന് എം.വി. ഗോവിന്ദൻ; ബാർ ലൈസൻസ് വിവാദത്തിലും വിമർശനം; ’വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ബാർ ലൈസൻസ് അനുവദിച്ചെന്ന വിശദീകരണം വിചിത്രം’
03 Nov 2026
BREAKING NEWS
മലയ്ക്കപ്പാറ വിനോദയാത്രയ്ക്കിടെ ബസിൽനിന്ന് വീണ് യാത്രക്കാരന് പരിക്ക്; യാത്രക്കാരന്റെ പരാതി പരിഗണിക്കുന്നതിലും ആവശ്യമായ സഹായം നല്കുന്നതിലും വീഴ്ച, കെഎസ്ആർടിസി ; 45,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
03 Nov 2026
BREAKING NEWS
കടയിൽ അതിക്രമിച്ചുകയറി യുവതിയുടെ കൈകളിൽ ഫെവിക്വിക്ക് ഒഴിച്ചു; കാലുകൾ കെട്ടിയിട്ട് കവർച്ചാശ്രമം, നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടാനൊരുങ്ങി അക്രമി, പിടികൂടി പോലീസിലേൽപ്പിച്ചു
03 Nov 2026