BREAKING NEWS

‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപ് എന്നെ ഫോണിൽ വിളിച്ചു, 40 മിനിറ്റ് സംസാരിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ, ഹോർമുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ ആവശ്യകത, അതിന്റെ സുരക്ഷ… എല്ലാം ചർച്ചയായി’- നരേന്ദ്ര മോദി, ട്രംപ് പതിവായി പ്രധാനമന്ത്രിയെ വിവരങ്ങൾ അറിയിക്കാറുണ്ട്- ഇന്ത്യയിലെ യുഎസ് പ്രതിനിധി

· · 1 min read
Share: Copied!

ന്യൂഡൽഹി: യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് താനുമായി ഫോണിൽ സംസാരിച്ചെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുറിപ്പ്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു ഇരു രാഷ്ട്ര നേതാക്കളും തമ്മിൽ സംഭാഷണം നടന്നത്.

‘എന്റെ സുഹൃത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നെ ഫോണിൽ വിളിച്ചു. വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച പുരോഗതി ഞങ്ങൾ അവലോകനം ചെയ്തു. എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ചചെയ്യുകയും ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് സംബന്ധിച്ചും അതിന്റെ സുരക്ഷ സംബന്ധിച്ചുമുള്ള പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു, അവ ചർച്ചായായി’- മോദി എക്സിൽ കുറിച്ചു.

അതേസമയം ഇരു നേതാക്കളും തമ്മിലുള്ള സംഭാഷണം 40 മിനിറ്റോളം നീണ്ടുനിന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ചും വ്യാപാരത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ചചെയ്തതായി ഇന്ത്യയിലെ യുഎസ് പ്രതിനിധി സെർജിയോ ഗോർ വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

ട്രംപ് പതിവായി പ്രധാനമന്ത്രിയെ വിവരങ്ങൾ അറിയിക്കാറുണ്ടെന്നും പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇന്ത്യയും യുഎസും തമ്മിലുള്ള പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചും അദ്ദേഹം മോദിയോട് വിശദീകരിച്ചതായും ഗോർ പറഞ്ഞു. അതേസമയം പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി യുഎസും ഇറാനും വെടിനിർത്തൽ പ്രഖ്യാപിക്കുകയും സമാധാന ചർച്ച ആരംഭിക്കുകയും ചെയ്തശേഷം ട്രംപും മോദിയും തമ്മിൽ നടക്കുന്ന ആദ്യത്തെയും ഈ വർഷം നടത്തിയ മൂന്നാമത്തെയും സംഭാഷണമാണിപ്പോൾ നടന്നത്.

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026