BREAKING NEWS

ഇടതു നിന്നും വീണ്ടും പഴയ തട്ടകത്തിലേക്കോ, ദൂർത്ത പുത്രനെ പിതാവ് സ്വീകരിക്കുമോ? തീരുമാനം ഉടൻ, പിവി അൻവർ വീണ്ടും കോൺഗ്രസിലേക്ക് ചേക്കേറാനുള്ള നീക്കങ്ങൾ നടത്തുന്നതായി സൂചന, പ്രമുഖനായ കോൺഗ്രസ് നേതാവിന്റെ പിന്തുണയോടെ ഡൽഹിയിൽ ദേശീയ നേതൃത്വവുമായി ചർച്ച

· · 1 min read
Share: Copied!

തിരുവനന്തപുരം: വലതു നിന്നിറങ്ങി ഇടത് സഹയാത്രികനായ നിലമ്പൂർ എംഎൽഎ പിവി അൻവർ വീണ്ടും കോൺഗ്രസിൽ ചേരാനുള്ള നീക്കങ്ങൾ നടത്തുന്നതായി സൂചന. ഇതിൻെറ ഭാ​ഗമായി സംസ്ഥാനത്തെ പ്രമുഖനായ കോൺഗ്രസ് നേതാവിന്റെ പിന്തുണയോടെ ഡൽഹിയിൽ ദേശീയ നേതൃത്വവുമായി ചർച്ചകൾ നടത്തിയെന്നാണ് അറിയുന്നത്. എൽഡിഎഫ് വിട്ട ശേഷം ഡിഎംകെ, തൃണമൂൽ കോൺഗ്രസ് പാർട്ടികളിൽ ചേരാനുള്ള ശ്രമങ്ങൾ നടത്തിയശേഷമാണ് അൻവർ ഏറ്റവും ഒടുവിലായി തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്താനുള്ള നീക്കം നടത്തിവരുന്നത്.

എന്നാൽ ഇതിനൊക്കെയിടയിലും ഏവരും ഉറ്റുനോക്കുന്നത് ഈ നീക്കത്തെ എതിർത്തിരുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും മറ്റു ചില നേതാക്കളുടെയും നിലപാടാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ളവരുമായി അൻവർ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. അൻവറിനെ കോൺഗ്രസിൽ എടുക്കുന്നതിൽ തെറ്റില്ലെന്ന് നേരത്തെ വിടി ബൽറാം അടക്കമുള്ള നേതാക്കൾ പരസ്യമായി പറഞ്ഞിരുന്നു.

എന്നാൽ അൻവറിനെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുന്നതിനോട് നേരത്തെ ലീഗ് നേതൃത്വം അനുകൂല സമീപനമല്ല സ്വീകരിച്ചിരുന്നത്. ‌പക്ഷെ മാറിയ സാഹചര്യങ്ങളും പുതിയ ചർച്ചകളും ഈ നിലപാടിൽ മാറ്റമുണ്ടാക്കിയേക്കാം. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ഇടത് സർക്കാറിനെതിരെയും പോലീസ് തലപ്പത്തിരിക്കുന്നവർക്കെതിരേയും രൂക്ഷ വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് എൽഡിഎഫിന്റെ ഭാഗമായിരുന്ന സ്വതന്ത്ര എംഎൽഎ പിവി അൻവർ പുറത്തായത്.

വരൻ വില്ലേജ് ഓഫീസ് ജീവനക്കാരനായാൽ കല്ല്യാണക്കുറി ഇങ്ങനെയിരിക്കും, കരമടച്ച രസീത് മാതൃകയിൽ ഒരു വിവാഹ ക്ഷണക്കത്ത്
പിന്നാലെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന സംവിധാനം രൂപവൽകരിച്ചാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നത്. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ അൻവർ ശക്തി പ്രകടനത്തിന് ശ്രമം നടത്തിയിരുന്നു. വയനാടും പാലക്കാടും യു.ഡി.എഫിന് പിന്തുണയും നൽകിയിരുന്നു. ചേലക്കരയിൽ കെപിസിസി മുൻ സെക്രട്ടറി എൻകെ സുധീറിനെ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിപ്പിച്ചു. നാലായിരത്തോളം വോട്ടുകൾ സുധീർ സ്വന്തമാക്കുകയും ചെയ്തു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026