BREAKING NEWS

ആര്യയെ മേയറാക്കിയത് ആനമണ്ടത്തരം..!!! വിവരക്കേട് പറയുന്നത് നോക്കിയാവണം വിരമിക്കൽ..!!! തലേദിവസം വരെ പറഞ്ഞത് മറന്ന് സന്ദീപ് വാര്യരെ ഉത്തമനായ സഖാവ് ആക്കാൻ നോക്കി..!! സർക്കാരിൽ രാഷ്ട്രീയ അഴിമതി കുറഞ്ഞെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിമതി…!!

· · 1 min read
Share: Copied!

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരേ വീണ്ടും രൂക്ഷ വിമർശനം. തലേദിവസം വരെ നടത്തിയ വർഗീയ വിദ്വേഷ രാഷ്ട്രീയത്തെ മറന്നു സന്ദീപ് വാര്യരെ ‘ഉത്തമനായ സഖാവ്’ ആക്കാൻ നോക്കിയ നേതാക്കളാണ് പാർട്ടിയുടേതെന്നു സമ്മേളനത്തിൽ വിമർശനമുണ്ടായി. കോൺഗ്രസിൽ ചേർന്നപ്പോൾ അയാളുടെ വർഗീയ രാഷ്ട്രീയത്തെ ഉപയോഗിച്ച് പത്രപ്പരസ്യം നൽകി ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും പ്രതിനിധികൾ വിമർശിച്ചു.

മന്ത്രി കെ.ബി.ഗണേഷ് കുമാറിനെതിരെയും വിമർശനമുണ്ടായി. ഇടതുമുന്നണി സ്ഥാനാർഥിയായി പത്തനാപുരത്തു മത്സരിച്ചു വിജയിച്ചു മന്ത്രിയായ ഗണേഷ്കുമാർ സിപിഎമ്മിനു ബാധ്യതയാണെന്നു പ്രതിനിധികൾ വിമർശിച്ചു. ഈ സർക്കാരിൽ രാഷ്ട്രീയ അഴിമതി കുറഞ്ഞെങ്കിലും ഉദ്യോഗസ്ഥ തലത്തിൽ വൻ അഴിമതി അരങ്ങേറുന്നു. പാർട്ടിക്കാർക്കു പൊലീസ് സ്റ്റേഷനിൽപ്പോലും നീതി കിട്ടുന്നില്ല. മറ്റു പാർട്ടിക്കാർക്കു കിട്ടുന്ന പരിഗണന പോലും പാർട്ടിക്കാർക്കില്ല.

യുവത്വത്തിന് അവസരം എന്ന പേരിൽ ആര്യ രാജേന്ദ്രനെ തിരുവന‌ന്തപുരം കോർപറേഷനിൽ മേയറാക്കിയത് ആനമണ്ടത്തരമായി. കോർപറേഷൻ ഡിവിഷനുകളിൽ ഇപ്പോൾ പലയിടത്തും ബിജെപി മുന്നേറ്റമാണ്. ആര്യയുടെ പക്വതയില്ലാത്ത പെരുമാറ്റം ഇപ്പോൾ മാത്രമല്ല, ഭാവിയിലും പാർട്ടിക്കു ദോഷമാകും.

പാർലമെന്റിൽ ഇടതുപക്ഷത്തിനു മുഖമില്ലാതായി. ഡിവൈഎഫ്ഐ നേതാവ് എ.എ.റഹീമിനെ രാജ്യസഭയിലേക്ക് അയച്ചത് എന്തിനു വേണ്ടിയാണ് ? ആൾ മോശമാണെന്നു പറയുന്നില്ലെങ്കിലും പ്രകടനം പരിതാപകരമാണെന്നും പ്രതിനിധികൾ വിമർശിച്ചു. പാർട്ടിയിൽ വിരമിക്കൽ പ്രായം 75 വയസ്സ് നോക്കിയല്ല കണക്കാക്കേണ്ടത്. വിവരക്കേട് പറയുന്ന നേതാക്കളെ അപ്പോൾ തന്നെ ഒഴിവാക്കണമെന്നും വിമർശനമുണ്ടായി.

എത്രയോ തവണ പറഞ്ഞതാണ്..!!! നുണകൾ പ്രചരിപ്പിക്കുന്നത് കാണുമ്പോൾ നിശബ്ദത പാലിക്കാനാണ് ശ്രമിച്ചത്..!! അടുത്ത തവണ നിയമ നടപടി നേരിടേണ്ടി വരും..!! ‘രാമയാണ’ സിനിമയിൽ അഭിനയിക്കാൻ വെജിറ്റേറിയനായെന്ന വാർത്തയ്ക്കെതിരേ സായ് പല്ലവി…!!!

ഒരു ദിവസം ആയിരം പുരുഷന്മാരുമായി കിടക്ക പങ്കിടും…!!! ഇത്തവണ101 അല്ല..!! ഇങ്ങനെയും ഒരു ചലഞ്ച്..!!, സംഭവിച്ചാല്‍ ലോക റെക്കോഡ് ആകും…!! ലോക റെക്കോഡ് നേടാൻ പുതു വഴികൾ തേടി ഒണ്‍ലിഫാന്‍സ് മോഡൽ ലില്ലി ഫിലിപ്‌സ്,

കടം വീട്ടാൻ യുവതി കണ്ടെത്തിയ മാർ​ഗം കുഞ്ഞിനെ വിൽക്കുക, ഭർത്താവിനോട് പറഞ്ഞപ്പോൾ എതിർത്തു, ജോലിക്ക് പോയി തിരിച്ചുവന്നപ്പോൾ മുതൽ കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ, നവജാതശിശുവിനെ ഒന്നരലക്ഷം രൂപയ്ക്ക് വിറ്റ കേസിൽ യുവതിയുൾപ്പെടെ നാലുപേർ അറസ്റ്റിൽ

BREAKING NEWS
പിഎസ്‌സി ചെയർമാനെ നീക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ; ചരിത്രത്തിൽ ആദ്യം; നടപടി കാലാവധി അവസാനിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ
25 Oct 2026
BREAKING NEWS
14കാരിയെ ലഹരി നല്‍കി പീഡിപ്പിച്ചു, വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണവും പണവും തട്ടിയെടുത്തു, കുഴല്‍പ്പണ ഇടപാടിന് മറയാക്കി, പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
25 Oct 2026
BREAKING NEWS
ജഡ്ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഓടിച്ച കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം, കാറോടിച്ചിരുന്നത് അമിത വേഗത്തില്‍, 17 കാരന്‍ കസ്റ്റഡിയില്‍
25 Oct 2026
BREAKING NEWS
“സർ ഞങ്ങളുടെ മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കമ്പത്താണെന്ന് മാത്രം അറിയാം എന്തെങ്കിലും ചെയ്തില്ലെങ്കിൽ അവൻ മരിച്ചുപോകും; രക്ഷിക്കണം“- ആ കണ്ണുനീരിന് ഒന്നരമണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്തി പോലീസ്; യുവാവിന് പുതു ജന്മം
25 Oct 2026