Uncategorized

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ… നിങ്ങളെ വിഷമിപ്പിക്കുന്നതില്‍ സങ്കടമുണ്ട്, ആ വ്യക്തി ഞാനല്ല, ഞാന്‍ അത്രയും ലോക്കല്‍ അല്ല, നിങ്ങളുടെ സ്വഭാവം അല്ല എനിക്ക്, സജ്ന നല്ല സുഹൃത്ത്, ഫിറോസുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് സൂര്യ

· · 1 min read
Share: Copied!

ബിഗ് ബോസ് താരം ഫിറോസ് ഖാനെതിരെ മുന്‍ ഭാര്യയും നടിയുമായ സജ്‌ന നൂർ കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. ഫിറോസുമായി പിരിയാനുണ്ടായ കാരണങ്ങള്‍ വെളിപ്പെടുത്തവെ ബിഗ് ബോസിലെ ഒരു വനിതാ മത്സരാര്‍ത്ഥിയുമായി ഫിറോസിന് ബന്ധമുണ്ടായിരുന്നുവെന്ന് സജ്‌ന വെളിപ്പെടുത്തിയിരുന്നു.
പിന്നാലെ ഈ വ്യക്തി ആരെന്ന അന്വേഷണവുമായി സോഷ്യല്‍ മീഡിയ ഇറങ്ങിത്തിരിച്ചു.

സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആ മത്സരാര്‍ത്ഥി നടി സൂര്യ ജെ മേനോന്‍ ആണെന്ന് ആരോപിച്ചിരുന്നു. ഈ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സൂര്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തനിക്കെതിരെ ആരോപണമുന്നയിക്കുന്നവരെ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെന്നാണ് സൂര്യ വിളിക്കുന്നത്. ”ബിഗ് ബോസ് മുതലേ എന്നെ ഹേറ്റ് ചെയ്യുന്ന കുറച്ച് പേര്‍ അതിന്റെ ഇടയില്‍ കൂടെ എന്റെ പേര് നശിപ്പിക്കാന്‍ വേണ്ടി കമന്റ്‌സ് ഇടുന്നതായിട്ട് അറിഞ്ഞു. ആ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളോടാണ് പറയുന്നത് ആ വ്യക്തി ഞാനല്ല കെട്ടോ.

നിങ്ങളെ വിഷമിപ്പിക്കുന്നതില്‍ സങ്കടമുണ്ട്. പക്ഷെ ഞാനല്ല ആ വ്യക്തി” സൂര്യ പറയുന്നു. ”അവരുടെ കുടുംബജീവിതത്തില്‍ ഒരു ഗസ്റ്റ് അപ്പിയറന്‍സ് പോലും ഞാന്‍ ചെയ്തിട്ടില്ല. സജ്‌ന ഇപ്പോഴും എന്റെ നല്ല സുഹൃത്ത് മാത്രമാണ്. ഒരിക്കലും അവരുടെ ജീവിതം നശിപ്പിക്കാന്‍ വേണ്ടിയിട്ടൊന്നും ചെയ്തിട്ടില്ല. ഞാന്‍ അത്രയും ലോക്കല്‍ അല്ല. നിങ്ങള്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ടാകും, കമന്റ്‌സ് ഇട്ട ആളുകള്‍. പക്ഷെ നിങ്ങളുടെ സ്വഭാവം അല്ല എനിക്ക്. അത് ആദ്യം മനസിലാക്കുക. അതുകൊണ്ട് ഇപ്പോഴേ പറയുകയാണ് ആ വ്യക്തി ഞാനല്ല” എന്നും സൂര്യ പറയുന്നു.

 

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026