BREAKING NEWS

അധ്യാപികമാരും ജിജിലും പണം അയച്ചത് വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്ക്!! വടകര എംഡിഎംഎം കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഇടത് അനുകൂല സംഘടനാ മുൻ ഭാരവാഹികൾ, കാവ്യ പേരാമ്പ്ര യൂണിറ്റ് കൺവീനർ, നീഷ്മ ജോയിന്റ് കൺവീനർ, ഭാരവാഹിത്വം ഒഴിഞ്ഞത് ഫെബ്രുവരിയിൽ

· · 1 min read
Share: Copied!

കോഴിക്കോട്: വടകര എംഡിഎംഎം കേസിൽ അറസ്റ്റിലായ മൂന്ന് അധ്യാപികമാരിൽ രണ്ടുപേർ ഇടത് അനുകൂല സംഘടനാ മുൻ ഭാരവാഹികൾ. കാവ്യ കേരള റിസോഴ്സ് ടീച്ചേഴ്‌സ് അസോസിയേഷൻ പേരാമ്പ്ര യൂണിറ്റ് കൺവീനറും നീഷ്മ ജോയിന്റ് കൺവീനറുമായിരുന്നു. ഇരുവരും ഭാരവാഹിത്വം ഒഴിഞ്ഞത് കഴിഞ്ഞ ഫെബ്രുവരിയിലെന്നും റിപ്പോർട്ട്.

അതേസമയം കൂരാച്ചുണ്ട് സ്വദേശിയായ കാവ്യയെ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിൽ അറസ്റ്റ് ചെയ്തത്. ആവള സ്വദേശിയായ നീഷ്മയെ ചൊവ്വാഴ്ച്ചയും അറസ്റ്റ് ചെയ്തു. ഇതുവരെ പേരാമ്പ്ര ബിആർസിയിലെ മൂന്ന് അധ്യാപകർ കേസിൽ ഉൾപ്പെട്ടുണ്ട്. കീർത്തനായായിരുന്നു കേസിൽ ആദ്യം അറസ്റ്റിലായത്. കേസിൽ വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് മൂന്ന് അധ്യാപികമാരും അവസാനം അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിലും പണം അയച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം.

പോലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. വയനാട് സ്വദേശിയാണ് പ്രധാനിയെന്നും ഇയാളെ കണ്ടെത്തിയാൽ പിന്നിലുള്ളവരെ കുറിച്ച് വിവരം ലഭിക്കുമെന്നുമാണ് പോലീസ് കണക്ക് കൂട്ടുന്നത്. കൂടെയുള്ളവർ അറസ്റ്റിലായതോടെ വയനാട് സ്വദേശി മുങ്ങിയതായതാണ് പോലീസിന് ലഭിച്ച വിവരം.

BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026
BREAKING NEWS
'തീവ്രവാദികൾക്ക് പാസ്‌പോർട്ടില്ല; വെറും 'നാടകം' ഷെയ്ഖ് ഹസീനയുടെ അപേക്ഷ നിരസിച്ച് ബംഗ്ലാദേശ്, കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഇന്ത്യയോട് എത്രയും വേ​ഗം തീരുമാനമുണ്ടാക്കണമെന്നും ആവശ്യം
09 Nov 2026
BREAKING NEWS
'അവൻ പടക്കം പൊട്ടിക്കുന്നതിനിടെ ഒരെണ്ണം നെഞ്ചിലേക്ക് വീണു, ശ്വാസമുണ്ടായിരുന്നത് കൊണ്ടാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്, പക്ഷേ കാര്യമുണ്ടായില്ല'... ദീപാവലി ആ​ഘോഷത്തിനിടെ പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം!! ദീപാവലി ദിവസം അഗ്നിരക്ഷാ സേനയ്ക്ക് വന്നത് 257 എമർജൻസി കോളുകൾ
09 Nov 2026