BREAKING NEWS

അക്ഷരാഭ്യാസമില്ലാത്ത മെഡൽ; ഭാഷാ ദിനത്തിൽ വിതരണം ചെയ്ത ‘മുഖ്യമന്ത്രയുടെ പോലസ് മെഡൻ’ തിരിച്ചുമേടിക്കാൻ നിർദ്ദേശം നൽകി ഡിജിപി

· · 1 min read
Share: Copied!

തിരുവനന്തപുരം: ഭാഷാ ദിനത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പോലീസ് മെഡലിൽ ഗുരുതരമായ അക്ഷരത്തെറ്റുകൾ. ഭാഷാദിനവും കേരളപ്പിറവി ദിനവുമായ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത പോലീസ് മെഡലുകളാണ് ആഭ്യന്തരവകുപ്പിന് നാണക്കേട് സമ്മാനിച്ചത്. അഭിമാനപൂർവം മെഡൽ സ്വീകരിച്ച പോലീസുകാർ നോക്കിയപ്പോഴാണ് അക്ഷരത്തെറ്റുകൾ ശ്രദ്ധയിൽപെട്ടത്.

മെഡലുകളിൽ മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ’ എന്നും പോലീസ് മെഡൽ എന്നത് തെറ്റായി ‘പോലസ് മെഡൻ’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

മെഡൽ ജേതാക്കളായ പോലീസുകാർ വിവരം ഉടൻ മേലധികാരികളോട് റിപ്പോർട്ട് ചെയ്തു. പിന്നാലെ ഡിജിപി വിഷയത്തിൽ ഇടപെടുകയായിരുന്നു. എത്രയും പെട്ടെന്ന് മെഡലുകൾ തിരിച്ചുവാങ്ങാൻ ഡിജിപി നിർദ്ദേശം നൽകി. കൂടാതെ, അക്ഷരത്തെറ്റുകൾ തിരുത്തി പുതിയ മെഡലുകൾ നൽകാൻ മെഡലുകൾ നിർമിക്കാൻ കരാറെടുത്ത സ്ഥാപനത്തോടും നിർദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്എപി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ 264 ഉദ്യോഗസ്ഥർക്കാണ് മെഡൽ ലഭിച്ചത്. ഇതിൽ പകുതിയോളം മെഡലുകളിലും അക്ഷര പിശകുണ്ട്. വിതരണം ചെയ്യുന്നതിന് മുമ്പ് പോലീസ് ഉദ്യോഗസ്ഥർ മെഡലുകൾ പരിശോധിച്ചില്ലായെന്നാണ് ഉയരുന്ന ആക്ഷേപം. മെഡൽ സമ്മാനിക്കാനായി മുഖ്യമന്ത്രിക്ക് നൽകുന്നത് ഡിജിപിയാണ്. അപ്പോഴും അക്ഷരത്തെറ്റ് ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026