കറുത്ത നിറമായതിനാൽ കൂടുതൽ വെയിൽ കൊള്ളല്ലേയെന്ന് പറഞ്ഞ് പരിഹസിച്ചു, വിവാഹ ബന്ധത്തിൽ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പൊയ്ക്കൂടേയെന്ന് ചോദിച്ച വാഹിദിന്റെ ഉമ്മയുടെ കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞു, ഇം​ഗ്ലീഷ് അറിയില്ലെന്നു പറഞ്ഞ് കരഞ്ഞു, 19 കാരി ജീവനൊടുക്കുന്നതിനു മുൻപ് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും അനുഭവിച്ചത് താങ്ങനാകാത്ത മാനസീക പീഡനങ്ങൾ

മലപ്പുറം: കൊണ്ടോട്ടിയിലെ നവ വധുവിൻറെ മരണത്തിൽ ഭർത്താവിൻറെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ബന്ധുക്കൾ രം​ഗത്ത്. നിറത്തിൻറെ പേരിൽ വിദേശത്തുള്ള ഭർത്താവ് അബ്‍ദുൾ വാഹിദ് ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഫോൺ വിളിക്കുമ്പോൾ കറുത്ത നിറമായതിനാൽ കൂടുതൽ വെയിൽ കൊള്ളരുതെന്ന് പോലും പറഞ്ഞ് പരിഹസിച്ചിരുന്നതായും ബന്ധുക്കൾ

ഭർതൃ വീട്ടിൽ അനുഭവിക്കുന്ന പീഡനങ്ങൾ ഷഹാന സഹപാഠികളുമായി ഷെയർ ചെയ്യാറുണ്ടായിരുന്നു ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞും പരിഹസിച്ചതായി സഹപാഠികൾ പറഞ്ഞതായും ബന്ധുക്കൾ. എന്നാൽ രണ്ടാഴ്ച മുമ്പാണ് ഷഹാന ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും അനുഭവിക്കുന്ന മാനസീക പീഡനങ്ങൾ തങ്ങളോട് പറഞ്ഞതെന്ന് അമ്മാവൻ സലാം പറഞ്ഞു. വിവാഹ ബന്ധത്തിൽ കടിച്ചു തൂങ്ങാതെ ഒഴിഞ്ഞു പൊയ്ക്കൂടേ എന്ന് വാഹിദിൻറെ ഉമ്മ ചോദിച്ചു. ഇതു കേട്ടപ്പോൾ വാഹിദിൻറെ ഉമ്മയുടെ കാലിൽ കെട്ടിപിടിച്ചു ഷഹാന പൊട്ടികരഞ്ഞുവെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പൊലീസിൽ രേഖമൂലം പരാതി നൽകുമെന്നും അമ്മാവൻ സലാം പറഞ്ഞു.
മകരവിളക്ക് ലൈവ് ആയതിനാൽ ജയിൽമോചിതനാകുന്നത് ചാനലുകൾ ലൈവ് കാണിക്കില്ല…!!! ബോബി ഇന്നലെ പുറത്തിറങ്ങാതിരുന്നതിന് കാരണമിതാണോ..? നടത്തിയത് ​ഗിമ്മിക്സ് …, ബോബക്ക് കൂടുതൽ കുരക്കാകുമോ..? സ്വമേധയാ കേസെടുത്ത് ഹൈക്കോടതി…

കഴിഞ്ഞ വർഷം മെയ് 27-നാണ് മൊറയൂർ പൂന്തലപ്പറമ്പ് സ്വദേശി അബ്ദുൽ വഹാബുമായി ഷഹാനയുടെ നിക്കാഹ് കഴിഞ്ഞത്. കല്യാണം കഴിഞ്ഞ് 20 ദിവസം കഴിഞ്ഞ് വിദേശത്ത് പോയതിന് ശേഷമാണ് കുട്ടിയുടെ നിറം പ്രശ്നമാണെന്ന് പറഞ്ഞ് ഭർത്താവ് അബ്ദുൽ വാഹിദ് പരിഹസിക്കാൻ തുടങ്ങിയത്.

നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെയാണ് കൊണ്ടോട്ടി സ്വദേശിനിയായ ഷഹാന മുംതാസ് (19) ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ ഷഹാനയുടെ കുടുംബം പൊലീസിൽ പരാതി നൽകി.

ഇതെന്തു വിചിത്ര ന്യായം? “5000, 1000 രൂപ ജയിലിൽ കെട്ടിവയ്ക്കാനില്ലാതെ തടവിൽ കിടക്കുന്നവരുണ്ട്, എന്തിനേറെ… ഹോട്ടൽ ഭക്ഷണം കഴിച്ചിട്ട് പണം കൊടുക്കാനില്ലാതെ ജയിലിൽ കിടക്കുന്നവരുമുണ്ട്, അവരെന്നെ സമീപിച്ചു, നമുക്ക് പരിഹരിക്കാം… അതിനു വേണ്ടി ഒരു ദിവസംകൂടി ജയിലിൽ കഴിഞ്ഞു, അത്രയേ ഉള്ളൂ… ഇത് കോടതി അലക്ഷ്യമൊന്നുമല്ല”…

pathram desk 5:
Related Post
Leave a Comment