മോദിയുടെ സര്‍ട്ടിഫിക്കറ്റ് തരില്ലെങ്കില്‍ 1978ല്‍ ബിരുദാനന്തര ബിരുദം നേടിയവരുടെ വിവരം തരൂ! വിവരാവകാശ കമ്മീഷണറുടെ ഉത്തരവില്‍ തടിയൂരാന്‍ ശ്രമം തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി; ജിജ്ഞാസയുടെ പേരില്‍ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന്!

 

ന്യൂഡല്‍ഹി: മൂന്നാം കക്ഷിയുടെ ജിജ്ഞാസ തൃപ്തിപ്പെടുത്താന്‍ വിവരാവകാശ നിയമം (ആര്‍ടിഐ) ഉപയോഗിക്കരുതെന്ന് ഡല്‍ഹി സര്‍വ്വകലാശാല ഹൈക്കോടതിയില്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോളേജ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പുറത്ത് വിടണമെന്നുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവിലായിരുന്നു സര്‍വ്വകലാശാലയുടെ പ്രതികരണം.

ഒരു വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ സര്‍വ്വകലാശാലയുടെ വിശ്വാസ്യതയുടെ ഭാഗമാണെന്നും അപരിചിതര്‍ക്ക് വെളിപ്പെടുത്താനാകില്ലെന്നും സര്‍വ്വകലാശാലയെ പ്രതിനിധീകരിച്ച് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. സെഷന്‍ ആറ് പ്രകാരം ആര്‍ടിഐ ഫയല്‍ ചെയ്താല്‍ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ അത് ഒരാളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാകരുതെന്ന് ജസ്റ്റിസ് സച്ചിന്‍ ദത്ത അധ്യക്ഷനായ ബെഞ്ചിനോട് തുഷാര്‍ മേത്ത പറഞ്ഞു.

1978ല്‍ ബിരുദാനന്തര ബിരുദം നേടിയ വിദ്യാര്‍ത്ഥികളുടെ രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെ ഡല്‍ഹി സര്‍വകലാശാല നല്‍കിയ 2017ലെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഈ വര്‍ഷമാണ് മോദി പരീക്ഷ പാസായത്.

1978ല്‍ ബിരുദ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക്, വിജയശതമാനം, പേര്, റോള്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ച് ആക്ടിവിസ്റ്റ് നീരജ് കുമാര്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് വിവാദം ആരംഭിക്കുന്നത്. ഡല്‍ഹി സര്‍വ്വകലാശാലയിലെ സെന്‍ട്രല്‍ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിവരാവകാശം സംബന്ധിച്ച അപേക്ഷ നിരസിക്കുകയായിരുന്നു. വിവരങ്ങള്‍ തരാന്‍ കഴിയില്ലെന്നും മൂന്നാം കക്ഷിയായ വ്യക്തിക്ക് വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നുമായിരുന്നു ഓഫീസര്‍ പറഞ്ഞത്.

തുടര്‍ന്ന് നീരജ് കുമാര്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയും അപ്പീല്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് കമ്മീഷന്‍ നീരജ് കുമാറിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിദ്യാഭ്യാസ രേഖകള്‍ പൊതുവിവരമാണെന്നും വിദ്യാര്‍ത്ഥികളുടെ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. സര്‍വകലാശാലകള്‍ പൊതുസ്ഥാപനമാണെന്നും അവയുടെ രേഖകള്‍ പൊതു രേഖകളാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഹര്‍ജിയില്‍ 2017 ജനുവരി 24ന് നടന്ന ആദ്യ ഹിയറിങ്ങില്‍ തന്നെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്ത് വിടരുതെന്നും വ്യക്തിഗത വിവരങ്ങള്‍ പുറത്ത് വിടുന്നത് തെറ്റാണെന്നുമായിരുന്നു അന്ന് സര്‍വകലാശാല വാദിച്ചിരുന്നത്. ജനുവരി അവസാനം കേസ് വീണ്ടും പരിഗണിക്കും

 

pathram desk 6:
Related Post
Leave a Comment