വാഷിംഗ്ടണ്‍: വയനാട് ദുരന്തത്തില്‍ കെടുതി അനുഭവിക്കുന്നവര്‍ക്കു സഹായം ലഭിക്കാനായി കേരളം കൈനീട്ടുമ്പോള്‍ ദയയില്ലാതെ നിരസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യക്കു സമ്മാനിച്ചത് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സമ്മാനം! 2023 ജൂണില്‍ അമേരിക്ക സന്ദര്‍ശിക്കുന്നതിനിടെയാണു ജില്‍ ബൈഡന് 20,000 അമേരിക്കന്‍ ഡോളര്‍ വിലയുള്ള വജ്രം സമ്മാനിച്ചത്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട കണക്കിലാണ് ഒരു വിദേശ നേതാവ് സമ്മാനിക്കുന്ന ചരിത്രത്തിലെ ഏറ്റവും വിലയേറിയ സമ്മാനത്തെക്കുറിച്ചു പറയുന്നത്.
ലാബില്‍ വികസിപ്പിച്ച പരിസ്ഥിതി സൗഹൃദമായ 7.5 കാരറ്റിന്റെ വജ്രമാണ് വൈറ്റ് ഹൗസില്‍ നടന്ന അത്താഴവിരുന്നില്‍ സമ്മാനിച്ചത്. അന്നത്തെ എക്‌ചേഞ്ച് റേറ്റ് അനുസരിച്ച് 16 ലക്ഷം വിലവരും. ഇന്ന് 17 ലക്ഷത്തിനു മുകളിലാണു വില. പ്രത്യേകം പണിയിപ്പിച്ച ചന്ദനപ്പെട്ടിയിലാണ് അമൂല്യമായ വജ്രം സമ്മാനിച്ചത്. ഉപനിഷത്തുകളും എണ്ണവിളക്കും ഇതോടൊപ്പം നല്‍കി. ഇതിനു 6232 ഡോളര്‍ വിലവരും.
പ്രസിഡന്റ് ബൈഡന്റെ സമ്മാനങ്ങള്‍ നാഷണല്‍ ആര്‍ക്കീവ്‌സ് ആന്‍ഡ് റെക്കോര്‍ഡ്‌സ് അഡ്മിനിസ്ട്രേഷനിലേക്ക് കൈമാറിയപ്പോള്‍, പ്രഥമ വനിതയുടെ വജ്രം ‘ഈസ്റ്റ് വിംഗിലെ ഔദ്യോഗിക ഉപയോഗത്തിനായി’ നിലനിര്‍ത്തിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാര്‍ഷിക അക്കൗണ്ടിംഗില്‍ പറയുന്നു.
അബദ്ധം പറ്റിയാലും തൂക്കാന്‍ വിധിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളും ശരിയത്ത് നിയമവും; ഫയറിംഗ് സ്‌ക്വാഡിനു മുന്നില്‍നിന്ന് രക്ഷപ്പെട്ടുവന്നവര്‍ ഇവര്‍; ഏറെയും മലയാളികള്‍; നിമിഷ പ്രിയയ്ക്കു തടസം ഹൂതികള്‍; ഇപ്പോഴും പ്രതീക്ഷ
ഗുജറാത്തിലെ സൂറത്തിലെ ഫാക്ടറിയിലാണു സാങ്കേതികവിദ്യ ഉപയോഗിച്ചു വജ്രം നിര്‍മിച്ചത്. പ്രകൃതിദത്തമായ വജ്രം രൂപപ്പെടുന്നതിന്റെ സമാനമായ സാങ്കേതിക വിദ്യയാണ് ഇതിന്റെ നിര്‍മാണത്തിനും ഉപയോഗിച്ചതെന്നു ജെം ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സ്മിത്ത് പട്ടേല്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തെ അനുസ്മരിപ്പിച്ചാണ് 7.5 കാരറ്റ് വജ്രം കൈമാറിയതെന്നും ടൈപ്പ് 2 വില്‍ പെടുന്ന ശുദ്ധമായ വജ്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
2022ല്‍ മോദി ആയിരം ഡോളര്‍ വിലവരുന്ന പെയിന്റിംഗും കൈമാറിയിരുന്നു. 850 ഡോളര്‍ വിലവരുന്ന വാള്‍ ഹാംഗിംഗും ജാലി വര്‍ക്ക് ബോക്‌സും കൈമാറിയിട്ടുണ്ട്. ഉക്രൈന്‍ അംബാസഡര്‍ നല്‍കിയ 14,063 അമേരിക്കന്‍ ഡോളര്‍ വിലവരുന്ന സുഗന്ധലേപനമാണ് ഇതിനു മുമ്പ് കൈമാറിയിട്ടുള്ള ഏറ്റവും വിലകൂടിയ സമ്മാനം.
സൗത്ത് കൊറിയയില്‍നിന്ന് 7100 ഡോളര്‍ വിലവരുന്ന ഫോട്ടോ ആല്‍ബവും 3300 ഡോളര്‍ വിലവരുന്ന മംഗോളിയന്‍ യോദ്ധാവിന്റെ പ്രതിമ മംഗോളിയന്‍ പ്രധാനമന്ത്രിയും നല്‍കിയിട്ടുണ്ട്. സിഐഎ ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി ലഭിച്ച 1,32,000 അമേരിക്കന്‍ ഡോളറിന്റെ സമ്മാനങ്ങള്‍ നശിപ്പിച്ചെന്നും ഫെഡറല്‍ റിസര്‍വിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Comment