രോഹിത്, കോഹ്ലി, രാഹുൽ.. തുടർച്ചയായി അഞ്ച് വിക്കറ്റ് വീണു..!!! പിടിച്ചു നിൽക്കാനാകാതെ ഇന്ത്യൻ ബാറ്റിങ് നിര..!!! പന്തും റെഡ്ഡിയും കരകയറ്റുമോ..?

അഡ്‌‍ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ പിടിച്ചുനിൽക്കാനാകാതെ ഇന്ത്യൻ ബാറ്റിങ് നിര. 105 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ അഞ്ച് മുൻനിര വിക്കറ്റുകൾ വീണു. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 24 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്തും (25 പന്തിൽ 28), നിതീഷ് കുമാർ റെഡ്ഡിയുമാണ് (14 പന്തിൽ 15) ക്രീസിൽ. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങി ആദ്യ പത്തോവറിനുള്ളിൽ തന്നെ ഇന്ത്യയ്ക്ക് ഓപ്പണർമാരെ നഷ്ടമായിരുന്നു. കെ.എൽ. രാഹുൽ ഏഴ് റൺസും യശസ്വി ജയ്സ്വാൾ 24 റൺസും എടുത്താണു പുറത്തായത്.

രാഹുലി‍നെ വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയുടെ കൈകളിലെത്തിച്ച ക്യാപ്റ്റൻ പാറ്റ് കമിൻസാണ് ഓസ്ട്രേലിയയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. വിരാട് കോലി (11), ശുഭ്മൻ ഗിൽ (28), രോഹിത് ശർമ (ആറ്) എന്നിവരും സ്കോർ ബോർഡിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനാകാതെ മടങ്ങി. 18.4 ഓവറിലാണ് ഇന്ത്യ 100 പിന്നിട്ടത്.

ഒന്നാം ഇന്നിങ്സിൽ 87.3 ഓവറിൽ 337 റൺസെടുത്ത് ഓസ്ട്രേലിയ പുറത്താകുകയായിരുന്നു. ഏകദിന ശൈലിയിൽ ബാറ്റു വീശിയ ട്രാവിസ് ഹെഡ് സെഞ്ചറി നേടിയെങ്കിലും മധ്യനിരയിലെ മറ്റു ബാറ്റർമാർ തിളങ്ങാതെ പോയത് ആതിഥേയർക്കു തിരിച്ചടിയായി. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റൺസെടുത്തു പുറത്തായി. നാലു സിക്സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്.

അർധ സെഞ്ചറി നേടിയ മാർനസ് ലബുഷെയ്നും (126 പന്തിൽ 64) ഓസീസിനായി തിളങ്ങി. നേഥൻ മക്സ്വീനി (109 പന്തിൽ 39), മിച്ചൽ സ്റ്റാർക്ക് (15 പന്തിൽ 18), അലക്സ് ക്യാരി (32 പന്തിൽ 15) എന്നിവരാണ് ഓസ്ട്രേലിയയുടെ മറ്റു പ്രധാന സ്കോറർമാര്‍. ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയയുടെ നേഥനും സ്റ്റീവ് സ്മിത്തും ജസ്പ്രീത് ബുമ്രയുടെ പന്തിലാണു പുറത്തായത്.

ഈ അമ്മയെ ഇങ്ങ് എടുക്കുവാ… എന്ന് പറയാതെയെടുത്ത ഒരു മകനാണ് ഞാൻ…!!! അമ്മയുടെ മൂത്ത സന്താനത്തിൻ്റെ സ്ഥാനമാണ് ഞാനിങ്ങ് എടുത്തിരിക്കുന്നത്.. ശാരദ ടീച്ചറുടെ നവതി ആഘോഷച്ചടങ്ങിലെത്തി സുരേഷ് ഗോപി…!!

തകർത്തടിച്ച ലബുഷെയ്നെ നിതീഷ് റെ‍ഡ്ഡിയുടെ ബോളിൽ യശസ്വി ജയ്സ്വാൾ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. ട്രാവിസ് ഹെഡ് അതിവേഗം ബൗണ്ടറികൾ കണ്ടെത്തി സെഞ്ചറി ഉറപ്പിച്ചതോടെ ഓസ്ട്രേലിയ 300 പിന്നിട്ടു. എന്നാൽ മധ്യനിരയിലെ മറ്റു താരങ്ങളും വാലറ്റവും പ്രതിരോധമില്ലാതെ കീഴടങ്ങിയതോടെ ഓസീസ് ഇന്നിങ്സ് 337ൽ അവസാനിച്ചു. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും നാലു വിക്കറ്റുകൾ വീതം വീഴ്ത്തി. നിതീഷ് കുമാർ റെഡ്ഡിക്കും ആർ. അശ്വിനും ഓരോ വിക്കറ്റുകൾ നേടി.

നീല ട്രോളി ബാഗ് വിവാദത്തിൽ അന്വേഷണം തുടരുന്നു… ബിന്ദു കൃഷ്‌ണയുടെ മൊഴിയെടുത്ത് അന്വേഷണ സംഘം..!! പാലക്കാട്ടെ പൊലീസ് സംഘം കൊല്ലത്തെ ഫ്ലാറ്റിലെത്തി…!!!

നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 44.1 ഓവറിലാണ് 180 റൺസിന് പുറത്തായത്. 54 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കെ.എൽ. രാഹുൽ (64 പന്തിൽ 37), ശുഭ്മൻ ഗിൽ (51 പന്തിൽ 31), ഋഷഭ് പന്ത് (35 പന്തിൽ 21), രവിചന്ദ്രൻ അശ്വിൻ (22 പന്തിൽ 22) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ ഉറപ്പാക്കി. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. സ്റ്റാർക്ക് 14.1 ഓവറിൽ 48 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തി.

1712 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടം..!!! വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നു.., ക്ഷേമപെൻഷൻ മര്യാദയ്ക്ക് കൊടുക്കില്ല.., കെഎസ്ആർടിസി നേരാംവണ്ണം ഓടിക്കില്ല.., റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുകയും ഇല്ല…!! എൻ്റെ ക്യാപ്റ്റാ.., ഒന്ന് പോയി തരാമോ… എന്ന് സന്ദീപ് വാര്യർ

pathram desk 1:
Related Post
Leave a Comment